കൊ​റോ​ണ വൈ​റ​സ്: ബോ​ധ​വ​ത്ക​ര​ണം ന​ടത്തും
Sunday, January 26, 2020 12:42 AM IST
കോ​ഴി​ക്കോ​ട്: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണ​ത്തി​നാ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍ , സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍​മാ​രു​ടെ യോ​ഗം ചേ​ര്‍​ന്നു. കോ​റോ​ണ സം​ബ​ന്ധി​ച്ച് ആ​ശു​പ​ത്രി​യി​ലെ മു​ഴു​വ​ന്‍ ജീ​വ​ന​ക്കാ​ര്‍​ക്കും ബോ​ധ​വ​ത്ക​ര​ണം ന​ല്‍​ക​ണ​മെ​ന്ന് യോ​ഗ​ത്തി​ല്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ​‌.ജ​യ​ശ്രീ വി ​നി​ര്‍​ദേ​ശി​ച്ചു.

ഹാ​ന്‍ഡ് സാ​നി​റ്റൈ​സ​ര്‍, ട്രി​പ്പി​ള്‍ ലെ​യ​ര്‍ മാ​സ്‌​ക് എ​ന്നി​വ എ​ല്ലാ ആ​ശു​പ​ത്രി​ക​ളും ക​രു​തി​വ​യ്ക്ക​ണം. ചൈ​ന കൂ​ടാ​തെ പ​ത്ത് രാ​ജ്യ​ങ്ങ​ളി​ല്‍ കൊ​റോ​ണ സാ​ധ്യ​ത റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ടൂ​റി​സം ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍​ക്കും ഇ​ക്കാ​ര്യ​ത്തി​ല്‍ ജാ​ഗ്ര​ത പാ​ലി​ക്കു​ന്ന​തി​ന് നി​ര്‍​ദേ​ശം ന​ല്‍​കു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു.

ഡി​സം​ബ​ര്‍ 31 റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട കൊ​റോ​ണ വൈ​റ​സ് ബാ​ധ ജ​നു​വ​രി ഏ​ഴി​നാ​ണ് ചൈ​ന​യി​ല്‍ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ക്കാ​ല​യ​ള​വി​ല്‍ ചൈ​ന​യി​ല്‍ നി​ന്നും കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ എ​ത്തി​യ ആ​ളു​ക​ള്‍ അ​ടു​ത്തു​ള​ള ആ​ശു​പ​ത്രി​ക​ളി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യാന്‌ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. 50 പേ​ര്‍ ജി​ല്ല​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

ഇ​വ​ര്‍​ക്കാ​ര്‍​ക്കും രോ​ഗ ല​ക്ഷ​ണം ഇ​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ങ്കി​ലും ആ​രോ​ഗ്യ ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യി നി​ര്‍​ദേ​ശി​ക്ക​പ്പെ​ട്ടി​ട്ടു​ള​ള 28 ദി​വ​സം ഇ​വ​രെ നി​രീ​ക്ഷി​ക്കാന്‌ സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ബീ​ച്ച് ഹോ​സ്പി​റ്റ​ലി​ലും മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും ആ​വ​ശ്യ​മ​ങ്കി​ല്‍ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡു​ക​ള്‍ ഒ​രു​ക്കാന്‌ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ​മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ‌‌ചൈ​ന​യി​ല്‍ നി​ന്ന് കോ​ഴി​ക്കോ​ട്ടെത്തി​യ ആ​ളു​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ അ​ക്കാ​ര്യം ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലോ ജി​ല്ലാ​മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ലെ ഇ.​മെ​യി​ലി​ലോ ([email protected] gmail.com), 0495 2371471, 0495 2376063 എ​ന്നീ ഫോ​ണ്‍ ന​മ്പ​റു​ക​ളി​ലോ അ​റി​യി​ക്ക​ണ​മെ​ന്ന് ജി​ല്ലാ​മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) അ​റി​യി​ച്ചു. മ​റ്റ് വി​ശ​ദാം​ശ​ങ്ങ​ള്‍​ക്കാ​യി ജി​ല്ലാ സ​ര്‍​വ​ല​ന്‍​സ് ഓ​ഫീ​സ​റു​ടെ 9947068248 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാം.