കാ​ർ​ത്തി​ക. എ​സ്. ബാ​ബു ദ​ക്ഷി​ണേ​ന്ത്യ​ൻ ശാ​സ്ത്ര​മേ​ള​യി​ലേ​ക്ക്
Sunday, January 26, 2020 12:41 AM IST
പേ​രാ​മ്പ്ര : ന​ടു​വ​ണ്ണൂ​ർ ഗ​വ: ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ൾ പ​ത്താം​ത​രം വി​ദ്യാ​ർ​ഥി കാർത്തിക എ​സ്. ബാ​ബു ദ​ക്ഷി​ണേ​ന്ത്യ​ൻ ശാ​സ്ത്ര​മേ​ള​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 28 മു​ത​ൽ ചെ​ന്നൈ​യി​ലാ​ണ് മേ​ള ന​ട​ക്കു​ന്ന​ത്. സം​സ്ഥാ​ന ഗ​ണി​ത​ശാ​സ്ത്ര മേ​ള​യി​ൽ ജ്യോ​മെ​ട്രി​ക്ക​ൽ ചാ​ർ​ട്ടി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി കാ​ർ​ത്തി​ക ജി​ല്ലാ ബാ​ല ശാ​സ്ത്ര കോ​ൺ​ഫ്ര​ൻ​സി​ലും പ​ങ്കെ​ടു​ത്തി​രു​ന്നു. ഗ​ണി​ത ശാ​സ്ത്ര​മേ​ള​യി​ൽ ല​ഭി​ച്ച പ്രൈ​സ് മ​ണി ചെ​ങ്ങോ​ടു​മ​ല ഖ​ന​ന വി​രു​ദ്ധ സ​മ​ര​സ​മി​തി​ക്ക് കേ​സ് ന​ട​ത്താ​ൻ ന​ൽ​കി​യ കാ​ർ​ത്തി​ക സ​മ​ര​ത്തി​ലെ സ​ജീ​വ സാ​ന്നി​ധ്യമാ​ണ്. ന​ടു​വ​ണ്ണൂ​ർ ഗ​വ: ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ ന​ര​യം​കു​ള​ത്തെ ത​ച്ച​റോ​ത്ത് സു​രേ​ഷ് ബാ​ബു​വി​ന്‍റെയും ഷീ​ജ​യു​ടേ​യും മ​ക​ളാ​ണ്.