ദേ​ശീ​യ യു​വ​ജ​ന​ദി​നം ഇ​ന്ന്
Saturday, January 25, 2020 12:27 AM IST
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന എ​യ്ഡ്‌​സ് നി​യ​ന്ത്ര​ണ സൊ​സൈ​റ്റി​യു​ടെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റേ​യും സം​യു​ക്ത നേ​തൃ​ത്വ​ത്തി​ല്‍ ദേ​ശീ​യ യു​വ​ജ​ന ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 9.30 ന് ​വെ​ള്ളി​മാ​ടു​കു​ന്ന് ജെ.​ഡി.​ടി ഇ​സ്ലാം എ​ഡ്യു​ക്കേ​ഷ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ ന​ട​ക്കും. സ​ബ് ക​ല​ക്ട​ര്‍ ജി. ​പ്രി​യ​ങ്ക ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ ​ജ​യ​ശ്രീ വി ​അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ ടി.​ബി ആ​ന്‍​ഡ് എ​യ്ഡ്‌​സ് ക​ണ്‍​ട്രോ​ള്‍ ഓ​ഫീ​സ​ര്‍ ഡോ ​പി.​പി പ്ര​മോ​ദ് കു​മാ​ര്‍, ജി​ല്ലാ എ​ഡ്യു​ക്കേ​ഷ​ന്‍ മാ​സ് മീ​ഡി​യ ഓ​ഫീ​സ​ര്‍ മ​ണി എം.​പി, ജെ.​ഡി.​ടി ഇ​സ്ലാം ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ളേ​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ ​സി.​എ​ച്ച് ജ​യ​ശ്രീ, തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. തു​ട​ര്‍​ന്ന് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യു​ള്ള സ്‌​കി​റ്റ്, വ​ടം​വ​ലി മ​ത്സ​ര​വും ന​ട​ത്തും.