അ​ഴു​ക്കുചാ​ൽ മാ​ലി​ന്യം പു​ഴ​യി​ൽ ത​ള്ളാ​നു​ള്ള നീ​ക്കം നാ​ട്ടു​കാ​ർ ത​ട​ഞ്ഞു
Saturday, January 25, 2020 12:27 AM IST
നാ​ദാ​പു​രം: ക​ല്ലാ​ച്ചി വ​ള​യം റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ഴു​ക്കുച്ചാ​ലി​ൽ നി​ന്ന് നീ​ക്കം ചെ​യ്ത മാ​ലി​ന്യ​ങ്ങ​ൾ ക​ല​ർ​ന്ന മ​ണ്ണ് പു​ഴ​യോ​ര​ത്തെ പൊ​തു​സ്ഥ​ല​ത്ത് നി​ക്ഷേ​പി​ക്കു​ന്ന​ത് നാട്ടുകാർ ത​ട​ഞ്ഞു.
​ചെ​ക്യാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡ് മെ​ംബ​ർ അ​ഹ​മ്മ​ദ് കു​റു​വ​യി​ലും പ്ര​ദേ ശ ​വാ​സി​ക​ളു​മാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.​ക​ല്ലാ​ച്ചി വ​ള​യം റോ​ഡി​ന്‍റെ ന​വീ​ക​ര​ണം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ആ​രം​ഭിച്ച​ത്.​
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ല്ലാ​ച്ചി വാ​ണി​മേ​ൽ റോ​ഡ് മു​ത​ൽ വി​ഷ്ണു​മം​ഗ​ലം ബ​ണ്ട് വ​രെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ളും മ​റ്റും നീ​ക്കം ചെ​യ്യു​ന്ന പ്ര​വൃ​ത്തി​യാ​ണ് ന​ട​ക്കു​ന്ന​ത്.​
ഇ​വി​ട​ങ്ങ​ളി​ൽ റോ​ഡി​ന് ഇ​രു​വ​ശ​ങ്ങ​ളി​ലും മ​ൺ​തി​ട്ട​ക​ളും കോ​ൺ​ക്രീ​റ്റ് മാ​ലി​ന്യ​ങ്ങ​ളും കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ളും ഉ​ൾ​പ്പ​ടെ​യു​ള്ള മ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ട്.
പ​ഴ​യ പൊ​ട്ടി​യ സ്ലാ​ബ്, തെ​ങ്ങി​ൻ ത​ടി​ക​ൾ, ടൈ​ൽ​സ് ക​ഷ​ണ​ങ്ങ​ൾ, പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ റോ​ഡി​ൽ വ​ർ​ഷ​ങ്ങ​ളാ​യി നി​ക്ഷേ​പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. പ​ത്ത് വ​ർ​ഷ​ത്തി​ന് ശേ​ഷം റോ​ഡ് ന​വീ​ക​രി​ക്കു​മ്പോ​ൾ ഇ​വ നീ​ക്കം ചെ​യ്യു​ക​യാ​യി​രു​ന്നു.​നാ​ദാ​പു​രം പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ​പ്പെ​ട്ട ഭാ​ഗ​ത്തെ മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ച്ച​താ​ക​ട്ടെ വി​ഷ്ണു​മം​ഗ​ലം പാ​ല​ത്തി​ന് സ​മീ​പ​ത്തെ ചെ​ക്ക്യാ​ട് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ സ്ഥ​ല​ത്തും.​
സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നാ​ട്ടു​കാ​ർ വി​വ​രം വാ​ർ​ഡ് മെ​ംബ​റെ ധ​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ വാ​ർ​ഡ് മെ​ംബർ അ​ഹ​മ്മ​ദ് കു​റു​വ​യി​ൽ പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ക​യും ലോ​ഡ് ഇ​റ​ക്കു​ന്ന​ത് ത​ട​യു​ക​യു​മാ​യി​രു​ന്നു.
നി​ല​വി​ൽ വി​ഷ്ണു​മം​ഗ​ലം പു​ഴ​യി​ൽ ചെ​ളി അ​ടി​ഞ്ഞ് കൂ​ടി പു​ഴ നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​ണ്.​ഇ​തി​നി​ടെ മ​റ്റൊ​രു പ​ഞ്ചാ​യ​ത്തി​ലെ മാ​ലി​ന്യം ക​ല​ർ​ന്ന മ​ണ്ണ് ഇ​വി​ടെ നി​ക്ഷേ​പി​ക്കു​മ്പോ​ൾ മ​ഴ​ക്കാ​ല​ത്ത് ഇ​വ പു​ഴ​യി​ലേ​ക്ക് ഒ​ലി​ച്ചി​റ​ങ്ങി പു​ഴ മ​ലി​ന​മാ​കാ​ൻ കാ​ര​ണ​മാ​കു​മെ​ന്ന് പു​ഴ സം​ര​ക്ഷ​ണ സ​മി​തി ക​ൺ​വീ​ന​ർ കൂ​ടി​യാ​യ അ​ഹ​മ്മ​ദ് കു​റു​വ​യി​ൽ പ​റ​ഞ്ഞു.
അ​ശാ​സ്ത്രീ​യ​മാ​യി നി​ർ​മ്മി​ച്ച ബ​ണ്ട് കാ​ര​ണം പു​ഴ​യി​ൽ മാ​ലി​ന്യം കു​ന്നു​കൂ​ടു​മ്പോ​ൾ പു​ഴ​യു​ടെ അ​ടു​ത്ത് ത​ന്നെ വീ​ണ്ടും മാ​ലി​ന്യ​വും മ​ണ്ണും ത​ള്ളി​യ​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും നി​ക്ഷേ​പി​ച്ച മ​ണ്ണ് ഉ​ട​ൻ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ക​രാ​റു കാ​ര​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.