ബ​സിടി​ച്ച് ത​ക​ർ​ന്ന ടെ​ലി​ഫോ​ൺ പോ​സ്റ്റ് യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി
Saturday, January 25, 2020 12:27 AM IST
നാ​ദാ​പു​രം: നാ​ദാ​പു​രം ബ​സ് സ്റ്റാ​ൻ​ഡി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി പാ​തി മു​റി​ഞ്ഞ ടെ​ല​ഫോ​ൺ പോ​സ്റ്റ്.
ബ​സ് കാ​ത്തു നി​ൽ​ക്കു​ന്ന സ്ഥ​ല​ത്താ​ണ് ഏ​തു നി​മി​ഷ​വും നി​ലം പ​തി​ക്കാ​വു​ന്ന വി​ധം ചുവട് ത​ക​ർ​ന്ന ഭാ​ര​മേ​റി​യ ടെ​ല​ഫോ​ൺ പോ​സ്റ്റ് ഉ​ള്ള​ത്. ര​ണ്ടാ​ഴ്ച്ച മു​മ്പ് ബ​സ് ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​രു​മ്പു പോ​സ്റ്റി​ന്‍റെ അ​ടി​ഭാ​ഗം ചി​ത​റി തെ​റി​ച്ചു പോ​യി​രു​ന്നു. പോ​സ്റ്റി​നോ​ട് ചേ​ർ​ത്ത് കെ​ട്ടി​യ ഇ​രു​മ്പു പൈ​പ്പി​ന്‍റെ ബ​ല​ത്തി​ലാ​ണ് പോ​സ്റ്റ് നി​ൽ​ക്കു​ന്ന​ത്. ത​ല​ശേ​രി, വ​ട​ക​ര, കു​റ്റ്യാ​ടി ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന ബ​സു​ക​ൾ ഈ ​സ്റ്റാ​ൻ​ഡി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ചാ​ണ് പു​റ​ത്തുപോ​കു​ന്ന​ത്.
മി​നുറ്റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ലാ​ണ് ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ൽ എ​ത്തു​ന്ന​ത്. സ്കൂ​ളു​ക​ൾ വി​ടു​ന്ന സ​മ​യ​ത്ത് വി​ദ്യാ​ർ​ഥിക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ർ നി​റ​ഞ്ഞു സ്റ്റാ​ൻ​ഡി​നു​ള്ളി​ൽ നി​ന്ന് തി​രി​യാ​ൻ ഇ​ട​മു​ണ്ടാ​കാ​റി​ല്ല. ഈ ​അ​വ​സ്ഥ​യി​ൽ പോ​സ്റ്റ് മ​റി​ഞ്ഞു വീ​ണാ​ലു​ള്ള അ​വ​സ്ഥ ഓ​ർ​ത്ത് വ്യാ​കു​ല​പ്പെ​ടു​ക​യാ​ണ് സ്റ്റാ​ൻ​ഡി​ലെ വ്യാ​പാ​രി​ക​ൾ.
ബിഎ​സ്എ​ൻഎ​ൽ അ​ധി​കൃ​ത​രെ യ​ഥാ​സ​മ​യം വി​വ​രം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​വ​ർ തി​രി​ഞ്ഞു നോ​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി ഉ​യ​രു​ന്ന​ത്.