ആ​വേ​ശ​മാ​യി സി​നി​മാ പ്ര​ദ​ർ​ശ​നം
Saturday, January 25, 2020 12:26 AM IST
മു​ക്കം: മ​ണാ​ശേ​രി ഗ​വ.​യുപി സ്കൂ​ളി​ൽ ന​ട​ന്ന് വ​രു​ന്ന ര​ണ്ടാ​മ​ത് മു​ക്കം ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റി​ൽ സി​നി​മാ പ്ര​ദ​ർ​ശ​നം ആ​വേ​ശ​മാ​വു​ന്നു. സി​നി​മ കൊ​ട്ട​ക എ​ന്ന പേ​രി​ൽ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ സ്ഥ​ല​ത്താ​ണ് പ്ര​ദ​ർ​ശ​നം ന​ട​ക്കു​ന്ന​ത്.

​പ്ര​ധാ​ന​മാ​യും കു​ട്ടി​ക​ളെ ല​ക്ഷ്യം വ​ച്ച് അ​വ​രു​ടെ ഏ​ഴാം ക്ലാ​സി​ലെ എ​ങ്ങി​നെ തി​ര​ക്ക​ഥ ത​യ്യാ​റാ​ക്കാം എ​ന്ന പാ​ഠ​ഭാ​ഗ​ത്തി​നന്‍റെ കൂ​ടെ ഭാ​ഗ​മാ​യാ​ണ് പ്ര​ദ​ർ​ശ​നം.​കു​ട്ടി​ക​ൾ​ക്ക് ഇ​ഷ്ട​പ്പെ​ട്ട ചാ​ർ​ളി ചാ​പ്ലി​ൻ സി​നി​മ​ക​ളും ദി ​ഗ്രേ​റ്റ് ഡി​റ്റ​ക്ടർ, ദി ​കി​ഡ്, ലൈ​ഫ് ഓ​ഫ് പൈ ,​മീ​ൽ​സ് റെ​ഡി, ആ​ളൊ​രു​ക്കം, ദി ​ബൈ​സി​ക്ക്ൾ തീ​ഫ് തു​ട​ങ്ങി​യ സി​നി​മ​ക​ളു​മാ​ണ് ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. സി​നി​മ ക​ണ്ടി​റ​ങ്ങു​ന്ന പ്രേ​ക്ഷ​ക​രും ന​ല്ല സി​നി​മ​ക​ൾ കാ​ണാ​നാ​യ​തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​തി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി മ​റ്റു നി​ര​വ​ധി പ​രി​പാ​ടി​ക​ളും ഉ​ൾ​പ്പെ​ടു​ത്താ​നാ​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​രും