ക​ലു​ങ്ക് നി​ർ​മ​ണ​ത്തി​നി​ടെ മ​ണ്ണി​ടി​ഞ്ഞു ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു
Friday, January 24, 2020 12:13 AM IST
വേ​ങ്ങ​ര: ഊ​ര​കം പു​ല്ല​ഞ്ചാ​ലി​ൽ റോ​ഡി​നു കു​റു​കെ ന​ട​ക്കു​ന്ന ക​ലു​ങ്ക് നി​ർ​മാ​ണ​ത്തി​നി​ടെ ദേ​ഹ​ത്തു മ​ണ്ണി​ടി​ഞ്ഞു വീ​ണു ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു. ബം​ഗാ​ൾ ബ​ർ​ദ​മാ​ൻ സ്വ​ദേ​ശി സ്വ​ജ​ൽഹ​സാ​ര (18) യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 8.30 ഓ​ടെ​യാ​ണ് സം​ഭ​വം. റോ​ഡി​നു കു​റു​കെ മൂ​ന്നു മീ​റ്റ​ർ താ​ഴ്ച​യി​ൽ വെ​ട്ടി​യി​റ​ക്കി ഇ​രു​ഭാ​ഗ​ത്തും സ്ഥാ​പി​ച്ച കോ​ണ്‍​ക്രീ​റ്റ് ഭി​ത്തി​യി​ൽ നി​ന്നു ഇ​രു​ന്പു​പ​ല​ക​ക​ൾ വേ​ർ​പ്പെ​ടു​ത്തു​ന്ന​തി​നി​ട​യി​ൽ റോ​ഡി​നോ​ട് ചേ​ർ​ന്നു കൂ​ട്ടി​യി​ട്ട മ​ണ്ണി​ടി​ഞ്ഞ് ഇ​യാ​ളു​ടെ ദേ​ഹ​ത്തേ​ക്കു പ​തി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​നെ അ​തു വ​ഴി​യെ​ത്തി​യ മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് മ​ണ്ണു നീ​ക്കം ചെ​യ്ത് യു​വാ​വി​നെ പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. കാ​ളി​പ​ദ ഹ​സാ​ര​യാ​ണ് പി​താ​വ്. മാ​താ​വ് മോ​ണി​ക്ക ഹ​സാ​ര: സ​ഹോ​ദ​ര​ങ്ങ​ൾ: ച​ന്ദ​ൻ ഹ​സാ​ര, ശി​ല്പ ഹ​സാ​ര. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ഇ​ന്നു പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ബം​ഗാ​ളി​ലേ​ക്കു കൊ​ണ്ടു പോ​കും.