തി​രു​വ​മ്പാ​ടി തി​രു​ഹൃ​ദ​യ ഫൊ​റോ​ന ദേ​വാ​ല​യം തിരുനാൾ
Thursday, January 23, 2020 12:23 AM IST
തി​രു​വ​മ്പാ​ടി:​ തി​രു​ഹൃ​ദ​യ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ തി​രു​ഹൃ​ദ​യ​ത്തി​ന്‍റെയും പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും ​തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കൊ​ടി​യേ​റി.
ഫെ​ബ്രു​വ​രി ര​ണ്ടു വ​രെ​യാ​ണ് തി​രു​നാ​ൾ.​ഇ​ന്ന​ലെ വൈ​കി​ട്ട് 4.15ന് ​ഫാ.​അ​ല​ക്സ് പ​ന​ച്ചി​ക്ക​ലി​ന്‍റെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ കൊ​ടി​യേ​റ്റ​വും തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും ന​ട​ത്തി. 23 മു​ത​ൽ 25 വ​രെ​യും 27 മു​ത​ൽ 31 വ​രെ​യും രാ​വി​ലെ 6.15 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന ന​ട​ക്കും.