ടി​വി മോ​ഷ​ണം: പോ​ലീ​സ് സൈ​ബ​ര്‍ ഡോ​മി​ന്‍റെ സ​ഹാ​യം തേ​ടി
Thursday, January 23, 2020 12:23 AM IST
കോ​ഴി​ക്കോ​ട്: പോ​ലീ​സി​ന്‍റെ ടി​വി മോ​ഷ്ടി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സൈ​ബ​ര്‍ ഡോ​മി​ന്‍റെ സ​ഹാ​യം തേ​ടി. സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞ മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​ത വ​രു​ത്തു​ന്ന​തി​നാ​യാ​ണ് പോ​ലീ​സ് സൈ​ബ​ര്‍ ഡോ​മി​ന്റെ സ​ഹാ​യം തേ​ടി​യ​ത്.
ഒ​രു സെ​ക്ക​ന്‍​ഡ് വീ​ഡി​യോ​യി​ല്‍ 24 ഫ്രൈ​യി​മു​ക​ളാ​ണു​ള്ള​ത്. ഈ ​ഫ്ര​യി​മു​ക​ളി​ല്‍ ഏ​തെ​ങ്കി​ലു​മൊ​ന്നി​ല്‍ മോ​ഷ്ടാ​വി​ന്‍റെ വ്യ​ക്ത​മാ​യ ദൃ​ശ്യ​ങ്ങ​ള്‍ പ​തി​ഞ്ഞി​രി​ക്കു​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്ര​തീ​ക്ഷ. ഇ​ത് വി​ദ​ഗ്ദ പ​രി​ശോ​ധ​ന​യി​ൽ വേ​ർ​തി​രി​ക്കാ​നാ​വും.​സൈ​ബ​ര്‍ ഡോ​മി​ലെ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് സി​സി​ടി​വി പ​രി​ശോ​ധി​ക്കു​ന്ന​ത്.
മൊ​ഫ്യൂ​സി​ല്‍ ബ​സ്റ്റാ​ന്‍​ഡ് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന നാ​ല് ഡ്രൈ​വ​ര്‍​മാ​രെ കു​റി​ച്ചാ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. സം​ശ​യ​ത്തി​ലു​ള്ള​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഇ​വ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണു​ള്ള​ത്. മോ​ഷ​ണം ന​ട​ക്കു​ന്ന​തി​ന് ത​ലേ​ദി​വ​സം ത​ന്നെ പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കാ​മെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. മോ​ഷ​ണ​ത്തി​ല്‍ ഒ​രാ​ള്‍​ക്കു മാ​ത്ര​മാ​ണ് പ​ങ്കു​ള്ള​തെ​ങ്കി​ലും മോ​ഷ്ടി​ച്ച ടി​വി കൊ​ണ്ടു​പോ​വു​ന്ന​തി​ന് സ​ഹാ​യി​ക​ളു​ണ്ടാ​വാ​നു​ള്ള സാ​ധ്യ​ത​യും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.
മൊ​ഫ്യൂ​സി​ല്‍ ബ​സ്റ്റാ​ന്‍​ഡി​ല്‍ റോ​ഡ് സു​ര​ക്ഷാ വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ട്രാ​ഫി​ക് പോ​ലീ​സ് സ്ഥാ​പി​ച്ച പ​വി​ലി​യ​നി​ലെ 55 ഇ​ഞ്ച് എ​ല്‍​ഇ​ഡി ടി​വി​യാ​ണ് ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ മോ​ഷ്ടി​ച്ച​ത്. പോ​ലീ​സ് വാ​ട​ക​ക്കെ​ടു​ത്ത ടി​വി​യാ​ണ് മോ​ഷ്ടി​ച്ച​ത്.