കി​ഫ്ബി: ബേ​പ്പൂ​രിൽ 40.74 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ള്‍​ക്ക് അ​നു​മ​തി
Thursday, January 23, 2020 12:22 AM IST
ഫ​റോ​ക്ക്: കേ​ര​ള അ​ടി​സ്ഥാ​ന സൗ​ക​ര്യ നി​ക്ഷേ​പ നി​ധി ബോ​ർ​ഡി​ല്‍ (കി​ഫ്ബി) നി​ന്ന് ബേ​പ്പൂ​ർ മ​ണ്ഡ​ല​ത്തി​ല്‍ നാ​ല് പ​ദ്ധ​തി​ക​ള്‍​ക്ക് 40.74 കോ​ടി​യു​ടെ യു​ടെ അ​നു​മ​തി ന​ല്‍​കി​യ​താ​യി വി​കെ​സി മ​മ്മ​ത് കോ​യ എം​എ​ല്‍​എ അ​റി​യി​ച്ചു.​ബേ​പ്പൂ​ർ പു​ളി​മു​ട്ട് – വ​ട്ട​ക്കി​ണ​ർ റോ​ഡ് സ്ഥ​ല​മെ​ടു​പ്പ് –36.67 കോ​ടി,ഫ​റോ​ക്ക് റെ​യി​ല്‍​വെ മേ​ല്‍​പ്പാ​ലം അ​പ്രോ​ച്ച് റോ​ഡ് മു​ത​ല്‍ - ക​രു​വ​ന്‍​തി​രു​ത്തി പാ​ലം വ​രെ സ്ഥ​ല​മെ​ടു​പ്പ് 2.90 കോ​ടി,ചാ​ലി​യം ഫി​ഷ​റീ​സ് എ​ല്‍​പി.​സ്കൂ​ള്‍ 58 ല​ക്ഷം,ബേ​പ്പൂ​ർ ജി​എ​ല്‍​പി.​സ്കൂ​ള്‍ 59 ല​ക്ഷം,എ​ന്നീ പ്ര​വ​ർ​ത്തി​ക​ള്‍​ക്കാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്