പൗ​ര​ത്വ നി​യ​മ​ ഭേ​ദ​ഗതിക്കെ​തി​രേ കേ​ര​ളം ഒ​റ്റമ​ന​സോ​ടെ പൊ​രു​തു​ന്നു: ദീ​പി​ക സിം​ഗ് ര​ജാ​വ​ത്ത്
Thursday, January 23, 2020 12:21 AM IST
താ​മ​ര​ശേ​രി: ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്കു​ക എ​ന്നാ​ല്‍ രാ​ജ്യ​ത്തെ സം​ര​ക്ഷി​ച്ചു നി​ര്‍​ത്തു​ക എ​ന്ന​ത് ത​ന്നെ​യാ​ണെ​ന്ന് രാ​ജ്യ​ത്തു​ട നീ​ളം ന​ട​ക്കു​ന്ന ഫാ​സി​സ്റ്റ് വി​രു​ദ്ധ പോ​രാ​ട്ട​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​യും ആ​ക്ടി​വി​സ്റ്റു​മാ​യ ദീ​പി​ക സിം​ഗ് ര​ജാ​വ​ത്ത് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​ട്ടി​പ്പാ​റ​യി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​വും മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന സീ​നി​യ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ന​ജീ​ബ് കാ​ന്ത​പു​രം നേ​തൃ​ത്വം ന​ല്‍​കു​ന്ന ജ​യ​ഹേ ഉ​പ​വാ​സ സ​മ​ര​ത്തി​ല്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​വ​ര്‍.
പൗ​ര​ത്വ നി​യ​മ​ ഭേ​ദഗ​തിക്കെ​തി​രെ കേ​ര​ളം ഒ​റ്റ മ​ന​സ്സോ​ടെ പൊ​രു​തു​ന്ന​ത് കാ​ണു​മ്പോ​ള്‍ ഏ​റെ സ​ന്തോ​ഷം മു​ണ്ട്. രാ​ജ്യ​ത്തെ ഭി​ന്നി​പ്പി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ എ​ന്നും ഒ​റ്റ​ക്കെ​ട്ടാ​യി ശ​ബ്ദ​മു​യ​ര​ണം. ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന സ​മ​ര​ങ്ങ​ള്‍ എ​ല്ലാ​വ​ര്‍​ക്കും വേ​ണ്ടി​യു​ള്ള​താ​ണ്. ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ള്‍ അ​ടി​ക്ക​ടി ന​ട​പ്പി​ലാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രേ ഒ​ന്നി​ക്കേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ടി​സ്ഥാ​ന​പ​ര​മാ​യി ഈ ​നി​യ​മം വി​വേ​ച​നം നി​റ​ഞ്ഞ​താ​തെ​ണെ​ന്ന് ഈ ​രാ​ജ്യ​ത്തെ കൊ​ച്ചു കു​ട്ടി​ക്കു​പോ​ലും അ​റി​യാ​വു​ന്ന​താ​ണ്.
ഭ​ര​ണ​ഘ​ട​ന ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം ത​രു​മ്പോ​ള്‍ ആ ​അ​വ​കാ​ശ​ത്തെ​യാ​ണ് ആ​ര്‍​എ​സ്എ​സ് ഭ​ര​ണ​കൂ​ടം ത​ച്ചു​ത​ക​ര്‍​ക്കു​ന്ന​ത്. രാ​ജ്യ​ത്തിന്‍റെ വി​ക​സ​ത്തെ​ക്കു​റി​ച്ചും ഭാ​വി​യെ​ക്കു​റി​ച്ചും യാ​തൊ​രു ചി​ന്ത​യു​മി​ല്ലാ​തെ​യാ​ണ് മോ​ഡി​യും അ​മി​ത്ഷാ​യും ഭ​ര​ണം ന​ട​ത്തു​ന്ന​ത്. വി​ക​സ​നം എ​ന്ന​ത് അ​വ​രു​ടെ അ​ജ​ണ്ട​യി​ലേ ഇ​ല്ലാ​ത്ത കാ​ര്യ​മാ​ണ്. ഇ​വ​ര്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത് ഭൂ​രി​പ​ക്ഷം അ​വ​രെ പി​ന്തു​ണ​ക്ക​ണ​മെ​ന്നാ​ണ്. എ​ന്നാ​ല്‍ ഈ ​രാ​ജ്യം ആ​ഗ്ര​ഹി​ക്കു​ന്ന​ത് മ​തേ​ത​ര ഇ​ന്ത്യ​യെ​യാ​ണ്. ഈ ​രാ​ജ്യം വി​ഭ​ജി​ക്ക​പ്പെ​ടാ​ന്‍ ആ​രും ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. ഇ​തു​പോ​ലു​ള്ള ഒ​രു​പാ​ട് സ​ത്യ​ഗ്ര​ഹ​ങ്ങ​ള്‍ ആ​രം​ഭി​ക്കേ​ണ്ട കാ​ല​ഘ​ട്ടം കൂ​ടി​യാ​ണി​ത്. ഈ​സ്റ്റ് ഇ​ന്ത്യ​ക​മ്പ​നി​ക്കെ​തി​രാ​യി രാ​ജ്യം പോ​രാ​ട്ടം ന​ട​ത്തി​യ പാ​ര​മ്പ​ര്യം വീ​ണ്ടും ഓ​ര്‍​മി​ക്കേ​ണ്ട കാ​ല​ഘ​ട്ട​മാ​ണി​ത്. വി​ദ്യാ​ര്‍​ഥി​ക​ളും ക്യാ​മ്പ​സും ഏ​റ്റെ​ടു​ത്ത സ​മ​രം പൊ​തു സ​മൂ​ഹം വേ​ണ്ട വി​ധം കൈ​കാ​ര്യം ചെ​യ്യ​ണം. ഈ ​സ​മ​ര​ങ്ങ​ളി​ലൂ​ടെ കേ​ന്ദ്ര​സ​ര്‍​ക്കാ​റി​ന് കൃ​ത്യ​മാ​യ സ​ന്ദേ​ശം ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ നാ​ളെ മ​റ്റൊ​രു ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ളു​മാ​യി​ട്ടാ​യി​രി​ക്കും അ​വ​ര്‍ രം​ഗ​ത്തു​വ​രി​ക. അ​നീ​തി​കാ​ണി​ക്കു​ന്ന ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ മു​ഖ​ത്തു​നോ​ക്കി ചോ​ദ്യം ചോ​ദി​ക്കാ​ന്‍ വി​ദ്യാ​ര്‍​ത്ഥി​ക​ളെ പ്രാ​പ്ത​രാ​ക്ക​ണം. കു​ട്ടി​ക​ളെ നാ​ള​ത്തെ ഭാ​വി​യു​ടെ നാ​യ​ക​രാ​ക്കി വ​ള​ര്‍​ത്ത​ണം. അ​വ​രെ ച​രി​ത്രം ശ​രി​യാ​യ രീ​തി​യി​ല്‍ പ​ഠി​പ്പി​ക്ക​ണം. ഇ​ന്ന് എ​ഴു​ന്നേ​റ്റു നി​ന്നി​ട്ടി​ല്ലെ​ങ്കി​ല്‍ നാ​ളെ എ​ഴു​ന്നേ​ല്‍​ക്കാ​ന്‍ സാ​ധി​ച്ചെ​ന്നു​വ​രി​ല്ലെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.
മു​സ്ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ പരിപാടി ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​കെ. രാ​ഘ​വ​ന്‍ എം​പി ദേ​ശീ​യ പ​താ​ക ന​ജീ​ബ് കാ​ന്ത​പു​ര​ത്തി​ന് കൈ​മാ​റി. ഡോ. ​എം.​കെ. മു​നീ​ര്‍ , യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ്, സി.​കെ. സു​ബൈ​ര്‍, പി. ​സു​രേ​ന്ദ്ര​ന്‍ , വി.​ആ​ര്‍. അ​നൂ​പ്, ഗാ​യ​ക​ന്‍ വി.​ടി. മു​ര​ളി, ര​മേ​ശ് കാ​വി​ല്‍ , കെ.​ഇ.​എ​ന്‍. കു​ഞ്ഞ​മ്മ​ദ്, തു​ട​ങ്ങി​യ രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ സാം​സ്‌​ക്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ര്‍ സം​ബ​ന്ധി​ച്ചു. സ​മ​ര​ത്തി​ന്‍റെ ഓ​ര്‍​മ്മ​ക​ള്‍​ക്കാ​യി 22 വൃ​ക്ഷ തൈ​ക​ള്‍ ന​ട്ടു. രാ​ജ്യ​ത്തു​ട​നീ​ളം ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന സി​എ​എ വി​രു​ദ്ധ ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ സ​മ​ര​ങ്ങ​ളു​ടെ നേ​ര്‍​ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന​ങ്ങ​ളും സ​മ​ര ന​ഗ​രി​യി​ല്‍ ഒ​രു​ക്കി​യി​രു​ന്നു.