പൂ​ന്താ​നം സാ​ഹി​ത്യോ​ത്സ​വം ഫെ​ബ്രു​വ​രി ഏ​ഴു മു​ത​ൽ
Thursday, January 23, 2020 12:21 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പൂ​ന്താ​നം സാ​ഹി​ത്യോ​ത്സ​വം ഫെ​ബ്രു​വ​രി ഏ​ഴ്, എ​ട്ട്, ഒ​ൻ​പ​ത് തി​യതി​ക​ളി​ൽ കീ​ഴാ​റ്റൂ​ർ പൂ​ന്താ​നം സ്മാ​ര​ക ഓ​പ്പ​ണ്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ഏ​ഴി​ന് രാ​വി​ലെ 9.30 ന് ​ചി​ത്ര​ക​ലാ ക്യാ​ന്പോ​ടു​കൂ​ടി​യാ​ണ് തു​ട​ക്കം. കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി പി.​വി. ബാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സീ​ത മ​ണി​യാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 2.30ന് ​പൂ​ന്താ​നം കാ​വ്യോ​ത്സ​വം ക​വി പ​വി​ത്ര​ൻ തീ​ക്കു​നി ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ര​ളീ​ധ​ര​ൻ കൊ​ല്ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 35 ക​വി​ക​ൾ സ്വ​ന്തം ക​വി​ത അ​വ​ത​രി​പ്പി​ക്കും. വൈ​കീ​ട്ട് 5.30ന് ​ക​ലാ​സ​ന്ധ്യ സി​നി​മാ സം​വി​ധാ​യ​ക​ൻ ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മോ​യി​ൻ​കു​ട്ടി വൈ​ദ്യ​ർ അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി റ​സാ​ഖ് പ​യ​ന്പ്രോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​ട്ടി​ന് രാ​വി​ലെ ഒ​ൻ​പ​തി​നു മെ​ഗാ തി​രു​വാ​തി​ര​ക്ക​ളി ന​ട​ക്കും. മ​ന്ത്രി ക​ട​കം​പ​ള​ളി സു​രേ​ന്ദ്ര​ൻ സാ​ഹി​ത്യോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും. എം.​ഉ​മ്മ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി, വി.​ടി.​ബ​ൽ​റാം എം​എ​ൽ​എ, പി.​അ​ബ്ദു​ൽ ഹ​മീ​ദ് എം​എ​ൽ​എ, കേ​ര​ള ക​ലാ​മ​ണ്ഡ​ലം വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ടി.​കെ.​നാ​രാ​യ​ണ​ൻ, ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ചെ​യ​ർ​മ​ൻ കെ.​ബി.​മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ച്ച​യ്ക്ക് 2.30ന് ​എ​ഴു​ത്ത് ജീ​വി​തം സ​മൂ​ഹം എ​ന്ന വി​ഷ​യ​ത്തി​ൽ സാ​ഹി​ത്യ സ​മ്മേ​ള​നം ന​ട​ക്കും. എം.​മു​കു​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി കെ.​പി.​മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വൈ​കീ​ട്ട് ആ​റി​ന് ക​ലാ​സ​ന്ധ്യ കേ​ര​ള ഫോ​ക്ലോ​ർ അ​ക്കാ​ദ​മി പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​വി.​ല​വ്ലി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​ര സ​മി​തി അ​ധ്യ​ക്ഷ​ൻ വി.​സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഒ​ൻ​പ​തി​ന് രാ​വി​ലെ 9.30ന് ​സാം​സ്കാ​രി​ക സ​മ്മേ​ള​നം സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി.​കെ.​ശ്രീ​ക​ണ്ഠ​ൻ എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പൗ​ര​ത്വം​ഭ​ര​ണ​ഘ​ട​ന ദേ​ശീ​യ​ത എ​ന്ന വി​ഷ​യ​ത്തി​ൽ കെ.​എ​ൻ.​എ.​ഖാ​ദ​ർ എം​എ​ൽ​എ, എം.​സ്വ​രാ​ജ് എം​എ​ൽ​എ, ഡോ.​പി.​എ.​ശ്രീ​ക​ല, ഹ​മീ​ദ് ചേ​ന്ദ​മം​ഗ​ലൂ​ർ, സ​ന്ദീ​പ് വാ​ര്യ​ർ എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ക​വി​സ​ദ​സ് ഏ​ഴാ​ച്ചേ​രി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പി.​കെ.​ഗോ​പി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വൈ​കീ​ട്ട് ആ​റി​ന് സ​മാ​പ​ന സ​മ്മേ​ള​നം എ. ​പി. അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.