കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി പ്ര​തി​ഷേ​ധ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Wednesday, January 22, 2020 12:01 AM IST
തി​രു​വ​മ്പാ​ടി: നാ​ടു​നീ​ളെ മ​ദ്യ​ഷാ​പ്പു​ക​ൾ അ​നു​വ​ദി​ക്കു​ക​യും മ​ദ്യ​ല​ഭ്യ​ത ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന സ​ർ​ക്കാ​രി​ന്‍റെ വി​ക​ല​മാ​യ മ​ദ്യ ന​യ​ത്തി​നെ​തി​രെ കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി താ​മ​ര​ശേ​രി രൂ​പ​താ ക​മ്മി​റ്റി പ്ര​തി​ഷേ​ധ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​ജേ​ക്ക​ബ് ക​പ്പി​ലു​മാ​ക്ക​ൽ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. ദി​നം​പ്ര​തി​യെ​ന്നോ​ണം മ​ദ്യ​ഷാ​പ്പു​ക​ളും വി​ദേ​ശ​മ​ദ്യ​ഷാ​പ്പ് ഔ​ട്ട്‌​ലെ​റ്റു​ക​ളും അ​നു​വ​ദി​ക്കു​ന്ന​തി​ന് പു​റ​മേ ഡ്രൈ ​ഡേ ആ​യി​രു​ന്ന മാ​സാ​ദ്യ ദി​വ​സ​വും മ​ദ്യ​ഷാ​പ്പു​ക​ൾ തു​റ​ക്കാനു​ള്ള തീ​രു​മാ​നം വ​ള​രെ അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് നാ​ടി​നെ ന​യി​ക്കു​മെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. വ്യാ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന അ​തി​ക്ര​മ​ങ്ങ​ളും കൊ​ല​പാ​ത​ക​ങ്ങ​ളും മ​റ്റ് സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ണ​ത​ക​ളും മ​ദ്യ​ത്തി​ന്‍റെ​യും മ​റ്റ് ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ​യും ഉ​പ​യോ​ഗം മൂ​ല​മാ​ണെ​ന്ന് വ്യ​ക്ത​മാ​യി​രി​ക്കെ സ​ർ​ക്കാ​രി​ന്‍റെ പു​തി​യ നീ​ക്ക​ങ്ങ​ൾ വ​ൻ സാ​മൂ​ഹ്യ ദു​ര​ന്ത​ങ്ങ​ൾ വി​ളി​ച്ചു​വ​രു​ത്തു​മെ​ന്ന് സം​ഗ​മം വി​ല​യി​രു​ത്തി. രൂ​പ​ത പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ ചെ​മ്പ​നാ​നി യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ​ൻ ഉ​റു​മ്പി​ൽ, ജോ​ളി ഉ​ണ്ണി​യെ​പ്പി​ള്ളി​ൽ, ടി.​ടി. തോ​മ​സ്, ജോ​യി​ക്കു​ട്ടി ലൂ​ക്കോ​സ്, റോ​യി മു​ക്കോ​ലി​ൽ, കെ.​സി. ജോ​സ​ഫ്, ജോ​സ് കാ​വി​ൽ പൂ​ര​യി​ടം, ജോ​ർ​ജ്ജ് വാ​ഴ​യി​ൽ, എ​ൻ.​വി. അ​ബ്ര​ഹാം, സി​സ്റ്റ​ർ ഗീ​ത സി​എം​സി, കെ.​എം. എ​മ്മാ​നു​വ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.