ഐ​സ്ഒ പ്ര​ഖ്യാ​പ​നം തി​ങ്ക​ളാ​ഴ്ച
Sunday, January 19, 2020 1:07 AM IST
താ​മ​ര​ശേ​രി: ​പ​ഞ്ചാ​യ​ത്ത് ഐ​സ്ഒ പ്ര​ഖ്യാ​പ​നം പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് എം.​കെ. മു​നീ​ര്‍ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് രാ​ജീ​വ് ഗാ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ നി​ര്‍​വഹി​ക്കും. പു​തു​താ​യി നി​ര്‍​മി​ക്കു​ന്ന താ​മ​ര​ശേ​രി പാ​ര്‍​ക്കി​ന്‍റെ മാ​സ്റ്റ​ര്‍ പ്ലാ​ന്‍ സ​മ​ര്‍​പ്പ​ണ​വും വി​ഷ​ന്‍ 2020 വാ​ര്‍​ഷി​ക​പ​ദ്ധ​തി​യി​ലെ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ക്കും. മു​ന്‍ എം​എ​ല്‍​എ മാ​രാ​യ സി. ​മോ​യി​ന്‍​കു​ട്ടി, വി.​എം. ഉ​മ്മ​ര്‍ എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹാ​ജ​റ കൊ​ല്ല​രു​ക​ണ്ടി, വൈ​സ് പ്ര​സി​ഡ​ന്‍റ് ന​വാ​സ് ഈ​ര്‍​പ്പോ​ണ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.