സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി പ​രാ​തിപ​രി​ഹാ​ര അ​ദാ​ല​ത്ത് ന​ട​ത്തി
Sunday, January 19, 2020 1:07 AM IST
ക​ൽ​പ്പ​റ്റ: പോ​ലീ​സി​നെ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ ക​ള​ക്ട​റേ​റ്റി​ലെ എപിജെ ഹാ​ളി​ൽ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ന​ട​ത്തി. 70 പ​രാ​തി​ക​ൾ ല​ഭി​ച്ചു. ആ​ദി​വാ​സി മേ​ഖ​ല​യി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ, കു​ടും​ബ​പ്ര​ശ്ന​ങ്ങ​ൾ, സ്വ​ത്ത് ത​ർ​ക്കം, വ​ഴി​ത്ത​ർ​ക്കം, ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ലു​ള​ള മ​ര​ണ​ങ്ങ​ളു​ടെ പു​ന​ര​ന്വേ​ഷ​ണം, ജ​ന​ങ്ങ​ളു​ടെ സ്വൈ​ര്യ​ജി​വി​ത​ത്തെ ബാ​ധി​ക്കു​ന്ന മ​റ്റു പൊ​തു വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു പ​രാ​തി​ക​ൾ.

പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് പ​രി​ഹ​രി​ക്കേ​ണ്ട​തി​ൽ ഒ​ഴി​കെ പ​രാ​തി​ക​ളി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ഡി​ജി​പി നി​ർ​ദേ​ശം ന​ൽ​കി. ദൂ​രെ​യി​ട​ങ്ങ​ളി​ൽ നി​ന്നു​ള​ള പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഡി​ജി​പി​യെ നേ​രി​ൽ​ക്ക​ണ്ട് പ​രാ​തി സ​മ​ർ​പ്പി​ക്കാ​നു​ള​ള ബു​ദ്ധി​മു​ട്ട് ക​ണ​ക്കി​ലെ​ടു​ത്താ​ണ് ജി​ല്ലാ​ത​ല​ങ്ങ​ളി​ൽ അ​ദാ​ല​ത്ത് ന​ട​ത്തു​ന്ന​ത്.

ആ​ദി​വാ​സി മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന പ​രാ​തി​ക​ളി​ൽ പോ​ലീ​സ് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ഡി​ജി​പി പ​റ​ഞ്ഞു. ഗോ​ത്ര വി​ഭാ​ഗ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള ചൂ​ഷ​ണ​ങ്ങ​ൾ​ക്ക് ക​ടു​ത്ത ന​ട​പ​ടി​യെ​ടു​ക്കും.

ആ​വ​ശ്യ​ങ്ങ​ൾ അ​നു​ഭാ​വ​പൂ​ർ​വ്വം പ​രി​ഗ​ണി​ച്ച് സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി​ക​ളെ​ടു​ത്താ​ൽ കോ​ള​നി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള​ള ബാ​ഹ്യ ഇ​ട​പ​ട​ലു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​ക​ളി​ൽ വ​ർ​ധി​ക്കു​ന്ന ല​ഹ​രി ഉ​പ​യോ​ഗം കു​റ​യ്ക്കാ​നു​ള​ള ബോ​ധ​വ​ത്ക​ര​ണ ന​ട​പ​ടി​ക​ൾ ജ​ന​മൈ​ത്രി പോ​ലീ​സ് ഉൗ​ർ​ജി​ത​മാ​ക്കും. വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന പ​രാ​തി​ക​ളി​ൽ ത​ക്ക​താ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ വി​വി​ധ വ​കു​പ്പു​ക​ളെ സം​യോ​ജി​പ്പി​ച്ച് രൂ​പം ന​ൽ​കി​യ ഉ​ന്ന​ത സ​മി​തി​യു​ടെ യോ​ഗം ഫെ​ബ്രു​വ​രി ഒ​ന്നി​നു ജി​ല്ല​യി​ൽ ചേ​രു​മെ​ന്നും ഡി​ജി​പി പ​റ​ഞ്ഞു.

ക​ണ്ണൂ​ർ റേ​ഞ്ച് ഡി​ഐ​ജി കെ. ​സേ​തു​രാ​മ​ൻ, ക്രൈം ​ബ്രാ​ഞ്ച് എ​സ്പി ഡോ.​എ. ശ്രീ​നി​വാ​സ​ൻ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ഇ​ള​ങ്കോ, ഡി​വൈ എ​സ്പി​മാ​ർ, സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.