പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രേ കാ​ളി​കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​മേ​യം
Saturday, January 18, 2020 1:01 AM IST
.കാ​ളി​കാ​വ്: പൗ​ര​ത്വ നി​യ​മ​ത്തി​നെ​തിരേ കാ​ളി​കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​മേ​യം പാ​സാ​ക്കി. മ​ത​ത്തി​ന്‍റെ പേ​രി​ൽ ഇ​ന്ത്യ​യു​ടെ ഭ​ര​ണ​ഘ​ട​ന​യ്ക്ക് വി​രു​ദ്ധ​മാ​ണ് പു​തി​യ നി​യ​മ​മെ​ന്നു പ്ര​മേ​യ​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തി. ചേ​രി​പ്പ​ലം വാ​ർ​ഡ് മെം​ബ​ർ പി. ​ചാ​ത്തു​ക്കു​ട്ടി​യാ​ണ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്. കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് ന​ട​പ്പാ​ക്കാ​നു​ദേ​ശി​ക്കു​ന്ന പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​വും എ​ൻ​ആ​ർ​സി​യും പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ഐ​ക്യ​ക​ണ്ഠേ​ന​യാ​ണ് പ്ര​മേ​യം പാ​സാ​ക്കി​യ​ത്.

കെ​പി​സി​ടി​എ ജി​ല്ലാ സ​മ്മേ​ള​നം

പു​ൽ​പ്പ​ള്ളി: കേ​ര​ള പ്രൈ​വ​റ്റ് കോ​ള​ജ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ന​ട​ത്തി. തെ​റ്റാ​യ ന​യ​ങ്ങ​ൾ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ മ​ത്സ​രി​ച്ചു ന​ട​പ്പാ​ക്കു​ന്ന​താ​ണ് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ നി​ല​വാ​ര​ത്ത​ക​ർ​ച്ച​യ്ക്കു കാ​ര​ണ​മെ​ന്നു സ​മ്മേ​ള​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ചി​ല ഇ​ട​പെ​ട​ലു​ക​ൾ അ​ക്കാ​ഡ​മി​ക് മേ​ഖ​ല​യെ കൂ​ടു​ത​ൽ ക​ലു​ഷി​ത​മാ​ക്കി​യെ​ന്ന് വി​ല​യി​രു​ത്തി. കെ​പി​സി​സി അം​ഗം കെ.​എ​ൽ. പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​ക​ബീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​ക്കാ​ഡ​മി​ക് കൗ​ണ്‍​സി​ൽ അം​ഗം പ്ര​ഫ.​സി​ബി ജോ​സ​ഫി​നെ ആ​ദ​രി​ച്ചു. സ​ബി​ൻ ബേ​ബി, ഡോ.​പി.​എ. മ​ത്താ​യി, ഡോ.​ജോ​ഷി മാ​ത്യു, ഡോ.​സീ​ന തോ​മ​സ്, ഡോ.​ജോ​മ​റ്റ് സെ​ബാ​സ്റ്റ്യ​ൻ, പ്ര​ഫ.​കെ.​എ​സ്. പ്ര​മോ​ദ്, പ്ര​ഫ.​ടോ​ണി തോ​മ​സ് പൊ​ടി​മ​റ്റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.