ഫാ.​ജോ​ർ​ജ് വ​ട്ടു​കു​ളം ഫു​ട്ബോ​ൾ: ജ​ന​ത ക​രി​യാ​ത്തും​പാ​റ വി​ജ​യി​ച്ചു
Saturday, January 18, 2020 1:01 AM IST
കൂ​രാ​ച്ചു​ണ്ട്: ഫാ. ​ജോ​ർ​ജ് വ​ട്ടു​കു​ളം എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​ക്കും, ആ​ഗ​സ്തി അ​ബ്ര​ഹാം ക​ടു​ക​ൻ​മാ​ക്ക​ൽ റ​ണ്ണേ​ഴ്സ് അ​പ്പി​നും​വേ​ണ്ടി ക​ല്ലാ​നോ​ട് ജൂ​ബി​ലി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ന​ലെ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ മൂ​ന്നി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് എ​ഫ്സി​സി മ​ല​പ്പു​റ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി ജ​ന​ത ക​രി​യാ​ത്തും പാ​റ വി​ജ​യി​ക​ളാ​യി. ഇ​ന്ന് ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ യം​ഗ് സെ​റ്റേ‌ലഴ്സ് ക​ല്ലാ​നോ​ട് എം​എ​സ്ആ​ർ ത​ല​യാ​ടു​മാ​യി ഏ​റ്റു​മു​ട്ടും.

‘മു​റ്റ​ത്തെ മു​ല്ല’ വാ​യ്‌​പ പ​ദ്ധ​തി

മു​ക്കം: കാ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തും കാ​ര​ശേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കും, സി​ഡി​എ​സ് കാ​ര​ശേ​രി​യും സം​യു​ക്ത​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മു​റ്റ​ത്തെ മു​ല്ല എ​ന്ന പ​ദ്ധ​തി ആ​രം​ഭി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അം​ഗ​ങ്ങ​ൾ​ക്ക് കു​റ​ഞ്ഞ പ​ലി​ശ നി​ര​ക്കി​ൽ ലോ​ൺ ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണ് മു​റ്റ​ത്തെ മു​ല്ല എ​ന്ന പ​ദ്ധ​തി. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് വി.​കെ. വി​നോ​ദ് കു​ടു​ബ​ശ്രീ അ​ഗ​ങ്ങ​ൾ​ക്ക് ചെ​ക്ക് കൊ​ടു​ത്തു കൊ​ണ്ട് നി​ർ​വ​ഹി​ച്ചു. കാ​ര​ശേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. അ​ബ്ദു​റ​ഹ്മാ​ൻ ച​ട​ങ്ങി​ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.