പൗ​ര​ത്വ​നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ ഭീ​മ​ന്‍ കാ​ര്‍​ട്ടൂ​ണു​മാ​യി ചി​ത്ര​കാ​ര​ന്മാ​ര്‍
Saturday, January 18, 2020 1:01 AM IST
കോ​ഴി​ക്കോ​ട്: പൗ​ര​ത്വ​നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ ഭീ​മ​ന്‍ കാ​ര്‍​ട്ടൂ​ണ്‍ ഒ​രു​ക്കി യു​എ​ന്നി​ന് സ​മ​ര്‍​പ്പി​ക്കാ​നൊ​രു​ങ്ങി ക​ലാ​കാ​ര​ന്മാ​ര്‍. ഫോ​റം ഓ​ഫ് ആ​ര്‍​ട്ടി​സ്റ്റ് ആ​ന്‍​ഡ് ആ​ക്ടി​വി​റ്റീ​സ് എ​ഗെ​യി​ന്‍​സ്റ്റ് ഇ​ന്‍​ജ​സ്റ്റി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് 140 ചി​ത്ര​കാ​ര​ന്മാ​ര്‍ ചേ​ര്‍​ന്ന് മാ​നാ​ഞ്ചി​റ മൈ​താ​ന​ത്താ​ണ് 140 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ കാ​ര്‍​ട്ടൂ​ണ്‍ വ​ര​ക്കു​ന്ന​ത്. 'ബ്ര​ഷ് ബീ​റ്റ്' പ്ര​തി​ഷേ​ധ​വ​ര രാ​വി​ലെ 10 ന് ​ഡോ. എം.​എ​ന്‍. കാ​ര​ശേരി ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ഴി​ക്കോ​ട് പൂ​ര്‍​ത്തി​യാ​ക്കു​ന്ന ചി​ത്രം ഡെ​ല്‍​ഹി ജാ​മി​യ മി​ലി​യ ഇ​സ്ലാ​മി​യ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കും. അ​തി​നു​ശേ​ഷം കാ​ര്‍​ട്ടൂ​ണ്‍ യു​എ​ന്‍ ആ​സ്ഥാ​ന​ത്തേ​ക്ക് അ​യ​ക്കു​മെ​ന്ന് സം​ഘാ​ട​ക​സ​മി​തി ചെ​യ​ര്‍​മാ​ന്‍ കാ​ര്‍​ട്ടൂ​ണി​സ്റ്റ് എം.​ദി​ലീ​ഫ് അ​റി​യി​ച്ചു.​വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ നൗ​ഷാ​ദ് വെ​ള്ള​ല​ശ്ശേ​രി, റ​സാ​ഖ് വ​ഴി​യോ​രം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.