കു​റ്റ്യാ​ടി ജ​ല​സേ​ച​ന പ​ദ്ധ​തി: ത​ക​ർ​ന്ന ക​നാ​ൽ പു​ന​ർ​നി​ർ​മാ​ണം ത്വ​രി​ത​ഗ​തി​യി​ൽ
Friday, January 17, 2020 12:30 AM IST
പേ​രാ​മ്പ്ര: പെ​രു​വ​ണ്ണാ​മൂ​ഴി​ക്ക് സ​മീ​പം കൂ​വ്വ​പ്പൊ​യി​ലി​ല്‍ കു​റ്റ്യാ​ടി ജ​ല​സേ​ച​ന പ​ദ്ധ​തി പ്ര​ധാ​ന ക​നാ​ലി​ലെ ത​ക​ര്‍​ച്ച പ​രി​ഹ​രി​ക്കാ​ന്‍ അ​ണ്ട​ല്‍ ട​ണ​ൽ പു​ന​ര്‍​നി​ര്‍​മാ​ണം ത്വ​രി​ത​ഗ​തി​യി​ൽ. ക​നാ​ലി​ന് അ​ടി​യി​ലൂ​ടെ തോ​ട്ടി​ലെ വെ​ള്ളം ഒ​ഴു​ക്കി വി​ടാ​നാ​ണ് അ​ണ്ട​ര്‍ ട​ണ​ല്‍ നി​ര്‍​മ്മി​ക്കു​ന്ന​ത്. വ​ര്‍​ഷ​ങ്ങ​ളു​ടെ കാ​ല​പ്പ​ഴ​ക്ക​ത്താ​ല്‍ ട​ണ​ല്‍ ശോ​ച്യാ​വ​സ്ഥ​യി​ലാ​യി വെ​ള്ളം പു​റ​ത്തേ​ക്ക് ചോ​ർ​ന്നൊ​ലി​ക്കു​ക​യു​ണ്ടാ​യി. ഇ​ത് ക​നാ​ലി​ന്‍റെ വ​ശം ത​ക​രാ​ന്‍ ഇ​ട​യാ​ക്കി. ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്ത് ക​നാ​ലി​ന്‍റെ വ​ശ​ത്തെ മ​ണ്ണ് ഇ​ടി​ഞ്ഞ് താ​ഴ്ന്ന​ത് ഭീ​ഷ​ണി​യാ​യി.
ക​നാ​ല്‍ പൂ​ർ​ണ്ണ​മാ​യി ത​ക​രു​മെ​ന്ന ആ​ശ​ങ്ക ഉ​യ​ർ​ന്ന​തോ​ടെ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കു​ക​യും അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ന്‍ നി​ര്‍​ദ്ദേ​ശി​ക്കു​ക​യു ചെ​യ്യു​ക​യാ​യി​രു​ന്നു. ട​ണ​ല്‍ കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് നി​ര്‍​മ്മി​ച്ച​ശേ​ഷം സ്ലാ​ബി​ന് മ​ണ്ണി​ട്ട് മു​ക​ളി​ല്‍ ക​നാ​ലി​ന്‍റെ ന​വീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കും. ട​ണ​ലി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത് കൂ​ടി​യാ​ണ് ക​നാ​ൽ കു​റു​കെ ക​ട​ന്നു പോ​കു​ന്ന​ത്. 84 ല​ക്ഷ​ത്തി​ന്‍റെ​താ​ണ് പ്ര​വൃ​ത്തി. 56 മീ​റ്റ​ര്‍ നീ​ള​ത്തി​ലും ര​ണ്ട് മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ലു​മാ​ണ് ട​ണ​ല്‍. എ​ര്‍​ണാ​കു​ള​ത്തെ പൗ​ലോ​സ് ജോ​ര്‍​ജ്ജ് ക​ണ്‍​സ്ട്ര​ക്ഷ​ന്‍ ക​മ്പ​നി​യാ​ണ് ക​രാ​റു​കാ​ര്‍. ഫെ​ബ്രു​വ​രി പ​കു​തി​യോ​ടെ ക​നാ​ലി​ല്‍ വെ​ള്ളം തു​റ​ന്ന് വി​ടാ​നാ​വു​മെ​ന്നാ​ണു പ്ര​തീ​ക്ഷ. ഇ​തി​ന് മു​മ്പ് പ​ണി പൂ​ര്‍​ത്തി​യാ​ക്കി മു​റി​ച്ച ക​നാ​ല്‍ ഭാ​ഗം പൂ​ര്‍​വ്വ സ്ഥി​തി​യി​ലാ​ക്ക​ണം. ക​നാ​ൽ പ്ര​വ​ർ​ത്തി ക​ണ​ക്കി​ലെ​ടു​ത്ത് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ താ​മ​സി​ച്ചാ​ണ് ഇ​ത്ത​വ​ണ ക​നാ​ൽ തു​റ​ക്കു​ന്ന​ത്.
ക​ടി​യ​ങ്ങാ​ട് പെ​രു​വ​ണ്ണാ​മൂ​ഴി റോ​ഡി​ന​ടി​യി​ലൂ​ടെ ഇ​ര​വു​ചി​റ താ​ഴെ തോ​ട്ടി​ലെ വെ​ള്ളം ഒ​ഴു​കി പോ​കു​ന്ന പൈ​പ്പി​ന്‍റെ തു​ട​ര്‍​ച്ച​യാ​യാ​ണ് ക​നാ​ലി​ന് അ​ടി​യി​ലൂ​ടെ ബ​ല​വ​ത്താ​യ ട​ണ​ൽ സ്ഥാ​പി​ക്കു​ന്ന​ത്.
ഇ​പ്പോ​ൾ റോ​ഡി ന​ടി​യി​ൽ ഒ​രു മീ​റ്റ​റി​ൽ താ​ഴെ വ്യാ​സ​മു​ള്ള ചെ​റി​യ പൈ​പ്പാ​ണ് തോ​ട്ടി​ലെ വെ​ള്ളം ഒ​ഴു​കാ​നു​ള്ള​ത്. ഇ​ത് മാ​റ്റി​വ​ലി​യ പൈ​പ്പ് സ്ഥാ​പി​ക്ക​ണം. ഇ​തി​ലൂ​ടെ​യാ​ണു ജ​ല​സേ​ച​ന വ​കു​പ്പ് ഇ​പ്പോ​ൾ പു​ന​ർ​നി​ർ​മ്മി​ക്കു​ന്ന അ​ണ്ട​ർ ട​ണ​ലി​ലേ​ക്ക് ഈ ​വെ​ള്ള​മെ​ത്തേ​ണ്ട​ത്. പ്ര​വ​ർ​ത്തി ന​ട​ത്തേ​ണ്ട​ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പാ​ണ്. ഇ​ത് കൂ​ടി പ്രാ​വ​ർ​ത്തി​ക​മാ​യാ​ലെ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന ക​നാ​ൽ പു​ന:​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്തി പൂ​ർ​ണ്ണ​മാ​യി ഫ​ല​വ​ത്താ​കു​ക​യു​ള്ളു.