‘മ​ല​ബാ​ർ ഫെ​സ്റ്റി​വ​ൽ 2020': ​ഇ​ന്ന് തു​ട​ക്കം
Friday, January 17, 2020 12:30 AM IST
തി​രു​വ​മ്പാ​ടി: മ​ല​ബാ​ർ ഫെ​സ്റ്റി​വ​ൽ 2020' ന് ​ഇ​ന്ന് തു​ട​ക്ക​മാ​കും. ഫെ​ബ്രു​വ​രി 09-വ​രെ മു​ക്കം അ​ഗ​സ്ത്യ​ൻ​മു​ഴി​യി​ലെ തൊ​ണ്ടി​മ്മ​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മേ​ള അ​ര​ങ്ങേ​റു​ക.
ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ മ​ല​ബാ​ർ ടൂ​റി​സം സൊ​സൈ​റ്റി​യും ഇ​ൻ​സൈ​റ്റ് തി​രു​വ​മ്പാ​ടി​യു​മാ​ണ് മ​ല​ബാ​ർ ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മേ​ള​യി​ൽ നി​ന്നു​ള്ള വ​രു​മാ​നം വൃ​ക്ക​രോ​ഗി​ക​ളു​ടെ ചി​കി​ത്സ​യ്ക്കാ​യി ന​ൽ​കും. മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം 22ന് ​ന​ട​ക്കും. ഇ​ന്ന് സ്റ്റേ​ജ് പ്രോ​ഗ്രാ​മി​ൽ ന​ന്മ കാ​ര​ശേ​രി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശി​ങ്കാ​രി​മേ​ള​വും ചെ​ണ്ട​മേ​ള​വും അ​ര​ങ്ങേ​റും
രാ​ത്രി എ​ട്ടി​ന് ബേ​ബി ബും ​ഡാ​ൻ​സ് ക​മ്പ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​സ്റ്റേ​ൺ ഡാ​ൻ​സ്, റോ​ബോ​ട്ടി​ക് ഡാ​ൻ​സ്, സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, ഫ​യ​ർ ഡാ​ൻ​സ്, റോ​പ്പ് ഡാ​ൻ​സ് എ​ന്നി​വ അ​ര​ങ്ങേ​റും.

സാം​സ്‌​കാ​രി​ക
പ​രി​പാ​ടി​ക​ളി​ൽ
പ​ങ്കെ​ടു​ക്കാം

ഫെ​സ്റ്റി​വ​ലി​നോ​ട​നു​ബ​ന്ധി​ച്ച സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ്രാ​ദേ​ശി​ക ക​ലാ​കാ​ര​ൻ​മാ​ർ​ക്കും അ​വ​സ​രം ല​ഭി​ക്കും. താ​ത്പ​ര്യ​മു​ള​ള​വ​ർ സം​ഘാ​ട​ക​സ​മി​തി​യു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ൺ: 9745304541. മേ​ള​യി​ലെ കാ​ർ​ഷി​ക പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ർ​ഷ​ക​ർ​ക്ക് തേ​ങ്ങ, അ​ട​യ്ക്ക, കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ വി​ള​ക​ൾ പ്ര​ദ​ർ​ശ​ന​ത്തി​നു​വെ​ക്കാം. ശ​നി​യാ​ഴ്ച മു​ത​ലാ​ണ് കാ​ർ​ഷി​ക പ്ര​ദ​ർ​ശ​നം തു​ട​ങ്ങു​ന്ന​ത്. മ​ത്സ​രാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​ദ​ർ​ശ​നം. ഫോ​ൺ: 9447885037.