റോ​ഡ് സു​ര​ക്ഷാ മൊ​ബൈ​ല്‍​ ചി​ത്ര​പ്ര​ദ​ര്‍​ശ​നം
Friday, January 17, 2020 12:27 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പും ഓ​ള്‍ കേ​ര​ള മോ​ട്ടോ​ര്‍ ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ ഇ​ന്‍​സ്‌​ക്ര്‌​ടേ​ഴ്‌​സ് ആ​ന്‍​ഡ് വ​ര്‍​ക്കേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി ജി​ല്ല​യി​ല്‍ റോ​ഡ് സു​ര​ക്ഷാ ബോ​ധ​വ​ല്‍​ക​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് മൊ​ബൈ​ല്‍​ചി​ത്ര​പ്ര​ദ​ര്‍​ശ​നം സം​ഘ​ടി​പ്പി​ച്ചു. കോ​ഴി​ക്കോ​ട് ആ​ര്‍​ടി​ഒ എം.​പി.​സു​ഭാ​ഷ്ബാ​ബു ചേ​വാ​യൂ​ര്‍ ഗ്രൗ​ണ്ടി​ല്‍ പ്ര​ദ​ര്‍​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.
​എം​വി​ഐ ദി​ലീ​പ്കു​മാ​ര്‍ റോ​ഡ് സു​ര​ക്ഷ​യെ​കു​റി​ച്ച് ക്ലാ​സെ​ടു​ത്തു. ബോ​ധ​വ​ത്ക​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ക്വി​സ് മ​ത്സര​ത്തി​ല്‍ വി​ജ​യി​ക​ള്‍​ക്ക് ഹെ​ല്‍​മ​റ്റ് സ​മ്മാ​ന​മാ​യി ന​ല്‍​കി.​അ​പ​ക​ട​ദൃ​ശ്യ​ങ്ങ​ളും ഓ​ര്‍​മ​കു​റി​പ്പു​ക​ളും നി​യ​മാ​വ​ലി​യും ചേ​ര്‍​ത്തു​കൊ​ണ്ടാ​ണ് ജി​ല്ല​യി​ലു​ട​നീ​ള​മു​ള്ള പ്ര​ദ​ര്‍​ശ​നം. കോ​ഴി​ക്കോ​ട്, വ​ട​ക​ര, ന​ന്‍​മ​ണ്ട, കൊ​ടു​വ​ള്ളി, കൊ​യി​ലാ​ണ്ടി, പേ​രാ​മ്പ്ര എ​ന്നീ ആ​ര്‍​ടി​ഒ ഓ​ഫീ​സ് പ​രി​ധി​യി​ല്‍ മൂ​ന്നു​ദി​വ​സ​മാ​യി സു​ര​ക്ഷ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും.