ജാ​മ്യ​ത്തിലിറ​ങ്ങിയ പ്രതി വീണ്ടും മേഷണക്കേസിൽ അറസ്റ്റിൽ
Friday, January 17, 2020 12:27 AM IST
കോ​ഴി​ക്കോ​ട്: മോ​ഷ​ണ കേ​സി​ലെ പ്ര​തി ജാ​മ്യ​മി​റ​ങ്ങി​യ ശേ​ഷം വീ​ണ്ടും പി​ടി​ച്ചു​പ​റി​ക്കി​ടെ പി​ടി​യി​ല്‍. തി​രു​വ​ള്ളൂ​ര്‍ ചാ​നി​യം​ക​ട​വ് ക​ണ്ണം​കു​റു​ങ്ങോ​ട്ട് കെ.​കെ.​അ​ഫ്‌​സ​ത്ത് എ​ന്ന അ​ര്‍​ഫി(37)​യെ​യാ​ണ് ടൗ​ണ്‍ പോ​ലീ​സ് വീ​ണ്ടും അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ന്ധ​നാ​യ ലോ​ട്ട​റി വി​ല്‍​പ​ന​ക്കാ​ര​ന്‍റെ പ​ണം മോ​ഷ്ടി​ച്ച് ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​യെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ല്‍​പ്പി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ കി​ഡ്‌​സ​ണ്‍ കോ​ര്‍​ണ​റി​ല്‍ എ​സ്‌​കെ പ്ര​തി​മ​യ്ക്ക് മു​ന്നി​ലാ​ണ് സം​ഭ​വം.
ലോ​ട്ട​റി വി​റ്റു ല​ഭി​ച്ച പ​ണം എ​ണ്ണി​തി​ട്ട​പ്പെ​ടു​ത്തു​ന്ന​തി​നി​ടെ അ​ഫ്‌​സ​ത്ത് അ​തു​വ​ഴി വ​രി​ക​യാ​യി​രു​ന്നു. ആ​രും ശ്ര​ദ്ധി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി​യ ശേ​ഷം പ​ണം പി​ടി​ച്ചു​പ​റി​ച്ച് ഓ​ടി ബ​സി​ല്‍ ക​യ​റി.
പി​ന്നാ​ലെ നാ​ട്ടു​കാ​രും ബ​സി​ല്‍ ക​യ​റി അ​ഫ്‌​സ​ത്തി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പി​ങ്ക് പോ​ലീ​സ് അ​ഫ്‌​സ​ത്തി​നെ ടൗ​ണ്‍ പോ​ലീ​സി​ന് കൈ​മാ​റി. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ അ​ഫ്‌​സ​ത്ത് ഇ​പ്പോ​ള്‍ റി​മാ​ന്‍​ഡി​ലാ​ണ്. ഏ​താ​നും മാ​സം മു​മ്പ് അ​ഫ്‌​സ​ത്ത് യു​വാ​വി​ന്‍റെ മൊ​ബൈ​ല്‍ ത​ട്ടി​പ്പ​റി​ച്ചോ​ടി​യി​രു​ന്നു.
മി​ഠാ​യി​ത്തെ​രു​വ് ഖാ​ദി ഗ്രാ​മോ​ദ്യോ​ഗ് എം​പോ​റി​യ​ത്തി​ന് സ​മീ​പ​ത്ത് വ​ച്ചാ​യി​രു​ന്നു സം​ഭ​വം. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തി​ര​ച്ചി​ല്‍ ന​ട​ത്തി​യ ടൗ​ണ്‍ പോ​ലീ​സ് പാ​ള​യ​ത്ത് വച്ച് ഒ​രു മ​ണി​ക്കൂ​റി​ന​കം ത​ന്നെ പി​ടി​കൂ​ടി​യി​രു​ന്നു. ഈ ​കേ​സി​ല്‍ ജാ​മ്യ​മി​റ​ങ്ങി​യ ശേ​ഷ​മാ​ണ് അ​ഫ്‌​സ​ത്ത് വീ​ണ്ടും പി​ടി​ച്ചു​പ​റി ന​ട​ത്തി​യ​ത്.