ക​ൽ​പ്പ​റ്റ മ​ഹോ​ത്സ​വം നാ​ളെ മു​ത​ൽ
Tuesday, January 14, 2020 12:18 AM IST
ക​ൽ​പ്പ​റ്റ: ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​നം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന ക​ൽ​പ്പ​റ്റ മ​ഹോ​ത്സ​വ​ത്തി​ന് നാ​ളെ തു​ട​ക്ക​മാ​കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഫെ​ബ്രു​വ​രി ഒ​ന്പ​ത് വ​രെ​യാ​ണ് പ്ര​ദ​ർ​ശ​നം. ക​ൽ​പ്പ​റ്റ ബൈ​പാ​സി​ലെ ഫ്ള​വ​ർ​ഷോ ഗ്രൗ​ണ്ടി​ലാ​ണ് പ്ര​ദ​ർ​ശ​നം. പ്ര​ദ​ർ​ശ​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സാ​യാ​ഹ്ന​ങ്ങ​ളി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന സം​ഗീ​ത ക​ലാ​പ​രി​പാ​ടി​ക​ളുംഉ​ണ്ടാ​കും.
സാ​മൂ​ഹ്യ-​സാം​സ്കാ​രി​ക-​ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ സം​ഭാ​വ​ന​ക​ൾ നല്‌കിയ വ്യ​ക്തി​ക​ളെ ഓ​രോ ദി​വ​സ​വും ആ​ദ​രി​ക്കും. ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള അ​ല​ങ്കാ​ര മ​ത്സ്യ​ങ്ങ​ളു​ടെ ബ്യ​ഹ​ത്താ​യ ശേ​ഖ​ര​മാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ലെ മു​ഖ്യ ആ​ക​ർ​ഷ​ണം. അ​പൂ​ർ​വ​മാ​യി മാ​ത്രം കാ​ണു​ന്ന വി​ദേ​ശ​പ​ക്ഷി​ക​ളു​ടെ പ്ര​ദ​ർ​ശ​നവുമുണ്ട്.
അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്കും മേ​ള​യി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ഫി​റോ​സ്ഖാ​ൻ കു​ണ്ടാ​യി​ത്തോ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ പു​ഴു​ക്ക​ളു​ടെ പ്ര​ദ​ർ​ശ​ന​മാ​ണ് എ​ക്സ്പോ​യി​ലെ ശ്ര​ദ്ധേ​യ​മാ​യ മ​റ്റൊ​രു ഇ​നം.