വീ​ടൊ​ഴി​പ്പി​ക്കാ​നെത്തി​യ പോ​ലീ​സ് സം​ഘം ചാ​രാ​യ​വും വാ​ഷും പി​ടി​കൂ​ടി
Thursday, December 12, 2019 12:09 AM IST
നാ​ദാ​പു​രം: അ​മ്മ​യും മ​ക​നും ത​മ്മി​ലു​ള്ള അ​വ​കാ​ശ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​നെ​ത്തി​യ പോ​ലീ​സ് സം​ഘം ചാ​രാ​യ​വും, വാ​ഷും പി​ടി​കൂ​ടി മ​ക​നെ​തി​രെ കേ​സെ​ടു​ത്തു. ചെ​ക്യാ​ട് കൊ​യ​മ്പ്രം പാ​ല​ത്തി​ന് സ​മീ​പ​ത്തെ വീ​ട്ടി​ൽ നി​ന്നാ​ണ് വ്യാ​ജ വാ​റ്റും വാ​ഷും പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത്; ര​മേ​ശ​നും അ​മ്മ​യും ത​മ്മി​ൽ വീ​ടി​ന്‍റെ അ​വ​കാ​ശ​ത്തെ ചൊ​ല്ലി ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച കേ​സ് ക​ഴി​ഞ്ഞ മാ​സം നാ​ദാ​പു​രം കോ​ട​തി തീ​ർ​പ്പ് ക​ൽ​പ്പി​ച്ചി​രു​ന്നു.
കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം അ​മ്മ​യ്ക്ക് അ​നു​കൂ​ല​മാ​യ വി​ധി വ​ന്നി​രു​ന്നു. തു​ട​ർ​ന്ന് കോ​ട​തി ആ ​മീ​ൻ വി​ധി ന​ട​പ്പി​ലാ​ക്കാ​ൻ ര​മേ​ശ​ന്‍റെ വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും ര​മേ​ശ​ൻ സ​മ്മ​തി​ച്ചി​ല്ല. തു​ട​ർ​ന്ന് കോ​ട​തി വി​ധി ന​ട​പ്പി​ലാ​ക്കാ​ൻ സം​ര​ക്ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ട് ആ​മീ​ൻ വ​ള​യം പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ര​മേ​ശ​ന്‍റെ വീ​ട്ടി​ലെ​ത്തി​യ വ​ള​യം അ​ഡി എ​സ്ഐ കെ.​കെ. ജ​യ​നും സം​ഘ​വും വീ​ടും പ​രി​സ​ര​വും പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വീ​ടി​നു​ള്ളി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ൽ വാ​റ്റും വാ​ഷും ക​ണ്ടെ​ടു​ത്ത​ത്. ര​മേ​ശ​ൻ സ്ഥ​ല​ത്തി​ല്ലാ​തി​രു​ന്ന​തി​നാ​ൽ പോ​ലീ​സി​ന് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​യാ​ൾ​ക്കെ​തി​രെ അ​ബ്കാ​രി ആ​ക്ട് 55 ജി, 55 ​ഐ പ്ര​കാ​രം വ​ള​യം പോ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.