ഭ​ക്ഷ്യ​വി​ഷ​ബാ​ധ: ആ​ക‌്ഷ​ൻ ക​മ്മ​ിറ്റി പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്
Thursday, December 12, 2019 12:09 AM IST
ച​ക്കി​ട്ട​പാ​റ: മു​ടി​യ​ൻ ചാ​ലി​ൽ ഉ​ണ്ടാ​യ ഭ​ക്ഷ്യ​വി​ഷ​ബാ​ധ യു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​നം വി​ത​ര​ണം ചെ​യ്ത പേ​രാ​മ്പ്രയിലെ ഭക്ഷണം വിതരണം ചെയ്ത സ്ഥാപനത്തിലേക്ക് 15 നു ​ബ​ഹു​ജ​ന മാ​ർ​ച്ച് ന​ട​ത്താ​ൻ ആ​കഷ​ൻ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. നാ​ളെ ച​ക്കി​ട്ട​പാ​റ​യി​ലെ ഭക്ഷണം വിതരണം ചെയ്ത സ്ഥാപനത്തിലേക്ക് മാ​ർ​ച്ച് ന​ട​ത്താ​നും ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. ആ​ക്ഷ​ൻ ക​മ്മ​ിറ്റി രൂ​പീ​ക​ര​ണ യോ​ഗം ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രേ​മ​ൻ ന​ടു​ക്ക​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എം.​സി. സ​ത്യ​ൻ, എ.​കെ. സ​ദാ​ന​ന്ദ​ൻ, ദി​നേ​ശ​ൻ കേ​ളോ​ത്ത്, പി.​വി. വി​പി​ൻ​ദാ​സ് പ്ര​സം​ഗി​ച്ചു. ആ​ക്ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി പി.​വി. വി​പി​ൻ​ദാ​സ് (ക​ൺ​വീ​ന​ർ), എ.​കെ. സ​ദാ​ന​ന്ദ​ൻ (ചെ​യ​ർ​മാ​ൻ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.