ജ​ന​പ്ര​തി​നി​ധി​ക​ള്‍ സ​ത്യ​ഗ്ര​ഹം ന​ട​ത്തി
Thursday, December 12, 2019 12:09 AM IST
താ​മ​ര​ശേ​രി: കൊ​ടു​വ​ള്ളി മു​നി​സി​പ്പാ​ലി​റ്റി​യി​ലെ എ​ല്‍​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ സ​ത്യാ​ഗ്ര​ഹ സ​മ​രം ന​ട​ത്തി. എം​എ​ല്‍​എ​യു​ടെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ത​ട​സം നി​ല്‍​ക്കു​ന്ന മു​നി​സി​പ്പ​ല്‍ ഭ​ര​ണ സ​മി​തി​യു​ടെ ജ​ന​ദ്രോ​ഹ ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കു​ക, അ​യ്യ​ങ്കാ​ളി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ഉ​ട​ന്‍ ന​ട​പ്പി​ലാ​ക്കു​ക, വ്യാ​ജ രേ​ഖ ച​മ​ച്ച​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​ക, അ​ണ​ഞ്ഞു കി​ട​ക്കു​ന്ന തെ​രു​വ് വി​ള​ക്കു​ക​ള്‍ തെ​ളി​യ്ക്കു​ക, അ​ഴി​മ​തി​യും സ്വ​ജ​ന പ​ക്ഷ​പാ​ത​വും അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം ന​ട​ത്തി​യ​ത്.
ടൗ​ണി​ല്‍ പ്ര​ക​ട​നം ന​ട​ത്തി​യ ശേ​ഷം മു​നി​സി​പ്പ​ല്‍ ഓ​ഫീ​സ് പ​രി​സ​ര​ത്തു ന​ട​ന്ന സ​ത്യാ​ഗ്ര​ഹ സ​മ​രം സി​പി​എം താ​മ​ര​ശേ​രി ഏ​രി​യാ സെ​ക്ര​ട്ട​റി ആ​ര്‍.​പി. ഭാ​സ്‌​ക​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൗ​ണ്‍​സി​ല​ര്‍ കെ. ​ജ​മീ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ.​പി.​ഐ. കോ​യ, കെ. ​ശ​റ​ഫു​ദ്ധീ​ന്‍, പി.​ടി.​സി. ഗ​ഫൂ​ര്‍, കെ.​ടി. സു​നി, സി.​എം. ബ​ഷീ​ര്‍, മാ​തോ​ല​ത്ത് അ​ബ്ദു​ള്ള, വി ​ര​വീ​ന്ദ്ര​ന്‍, എം.​പി. മൊ​യ്തീ​ന്‍, ഒ.​പി. റ​ഷീ​ദ്, എം​പി ശം​സു​ദ്ധീ​ന്‍, എ.​പി. സി​ദ്ധീ​ഖ്, ഒ.​ടി. സു​ലൈ​മാ​ന്‍, പി.​സി. വേ​ലാ​യു​ധ​ന്‍, ഇ.​സി. മു​ഹ​മ്മ​ദ്. അ​ജ​യ്‌​ഘോ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
വൈ​കു​ന്നേ​രം എ​ല്‍​ഡി​എ​ഫ് മു​നി​സി​പ്പ​ല്‍ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലും മോ​ട്ടോ​ര്‍ എ​ന്‍​ജി​നീ​യ​റിം​ഗ് യൂ​ണി​യ​ന്‍ തൊ​ഴി​ലാ​ളി​ക​ളും അ​ഭി​വാ​ദ്യ​ങ്ങ​ള്‍ അ​ര്‍​പ്പി​ച്ചു പ്ര​ക​ട​നം ന​ട​ത്തി.
വൈ​കു​ന്നേ​രം ആ​റി​ന് ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ, സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ. ​ബാ​ബു, കൊ​തു​ര്‍ മു​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.