പു​തു​പ്പാ​ടി​യി​ല്‍ സ്‌​നേ​ഹി​ത കോ​ളിം​ഗ് ബെ​ല്‍ പ​ദ്ധ​തി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു
Thursday, December 12, 2019 12:08 AM IST
താ​മ​ര​ശേ​രി: പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ​മൂ​ഹ​ത്തി​ല്‍ ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന​വ​രും പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന​വ​ര്‍​ക്കു​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന സ്‌​നേ​ഹി​ത കോ​ളിം​ഗ് ബെ​ല്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യ പ​ദ്ധ​തി റി​പ്പോ​ര്‍​ട്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നും കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​നും കൈ​മാ​റി.
ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് വേ​ണ്ടി ഇ​ത് വ​രെ ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി ഭാ​വി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്തു ത​യാ​റാ​ക്കി​യ റി​പ്പോ​ര്‍​ട്ടാ​ണ് കൈ​മാ​റി​യ​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പി​ന്തു​ണ ആ​വ​ശ്യ​മു​ള്ള 152 ഗു​ണ​ഭോ​ക്താ​ക്ക​ളെ സ​ര്‍​വേ​യി​ലൂ​ടെ​യാ​ണ് ഒ​റ്റ​പ്പെ​ട്ടു താ​മ​സി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. ഒ​റ്റ​പ്പെ​ട്ടു താ​മ​സി​ക്കു​ന്ന​വ​ര്‍​ക്ക് ശ്ര​ദ്ധ​യും പ​രി​ച​ര​ണ​വും ന​ല്‍​കു​ന്ന​തി​നു പൊ​തു സ​മൂ​ഹ​ത്തിന്‍റെ​യും വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​വും പി​ന്തു​ണ​യും ഏ​കോ​പി​പ്പി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ര്‍. രാ​കേ​ഷ്, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സീ​ന​ച​ന്ദ്ര​നി​ല്‍ നി​ന്നും റി​പ്പോ​ര്‍​ട്ട് ഏ​റ്റു​വാ​ങ്ങി. വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഷീ​ബ സ​ജി പ​ങ്കെ​ടു​ത്തു.