യു​വാ​വി​നെ മ​ര്‍​ദി​ച്ച സം​ഭ​വം ര​ണ്ട് പേ​ര്‍ റി​മാ​ന്‍ഡില്‍
Thursday, December 12, 2019 12:08 AM IST
നാ​ദാ​പു​രം: സ​ഹോ​ദ​രി​യെ ശ​ല്യം ചെ​യ്ത​ത് ചോ​ദ്യം ചെ​യ്ത യു​വാ​വി​നെ മ​ര്‍​ദ്ദി​ച്ച കേ​സി​ൽ ര​ണ്ട് പ്ര​തി​ക​ൾ റി​മാ​ന്‍ഡിൽ. ക​ല്ലാ​ച്ചി പ​യ​ന്തോ​ങ്ങ് സ്വ​ദേ​ശി​ക​ളാ​യ പൂ​വ്വ​ള്ള​തി​ല്‍ സാ​യ​ന്ത് എ​ന്ന മോ​നും(22), ഇ​ല്ല​ത്ത് താ​ഴ​കു​നി എ​ന്‍. അ​ക്ഷ​യ് (19) എ​ന്നി​വ​രെ​യാ​ണ് നാ​ദാ​പു​രം കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്ത​ത്. ന​വം​ബ​ര്‍ 30ന് രാ​ത്രി 11ന് ​സു​ഹൃ​ത്തി​നൊ​പ്പം ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന വ​രി​ക്കോ​ളി സ്വ​ദേ​ശി ചേ​ന​ങ്ക​ണ്ടി ഷി​ബി​ന്‍ (25)നെ ​മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ലാ​ണ് റി​മാ​ന്‍റ്. സ​ഹോ​ദ​രി​യെ ശ​ല്യം​ചെ​യ്ത​ത് ചോ​ദ്യം ചെ​യ്ത​തി​നാ​ണ് ഷി​ബി​നെ മ​ര്‍​ദ്ദി​ച്ച​ത്. പ​രി​ക്കേ​റ്റ ഷി​ബി​ന്‍ നാ​ദാ​പു​രം ഗ​വ. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യി​രു​ന്നു. ഷി​ബി​ന്‍റെ പ​രാ​തി​യി​ല്‍ നാ​ദാ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ പ്ര​തി​ക​ൾ നാ​ദാ​പു​രം കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.​പ്ര​തി​ക​ളെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു.

മ​ല​യോ​ര​ത്ത് വീ​ണ്ടും വാ​ഷ് പി​ടി​കൂ​ടി

നാ​ദാ​പു​രം: എ​ക്സൈ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ്, ന്യൂ ​ഇ​യ​ർ സ്പെ​ഷ്യ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​യി​ൽ ചാ​രാ​യ നി​ർ​മാ​ണ​ത്തി​ന് സൂ​ക്ഷി​ച്ച് വെ​ച്ച വാ​ഷ് പി​ടി​കൂ​ടി. നാ​ദാ​പു​രം എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ സി.​പി. ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​രി​പ്പ​റ്റ പ​ഞ്ചാ​യ​ത്തി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മൂ​ന്ന് ബാ​ര​ലു​ക​ളി​ലാ​ക്കി സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു 220 ലി​റ്റ​ർ വാ​ഷ് ശേ​ഖ​രം. സി​ഇ​ഒ​മാ​രാ​യ അ​നൂ​പ്, വി​ജേ​ഷ്, നി​ഷ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു. എ​ക്സൈ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.