സാ​യു​ധ​സേ​ന: പ​താ​ക​ദി​നം ആ​ച​രി​ച്ചു
Sunday, December 8, 2019 12:24 AM IST
കോ​ഴി​ക്കോ​ട്: പൊ​തു​ജ​ന​ങ്ങ​ളെ വി​മു​ക്ത​ഭ​ട​ന്മാ​രു​ടെ ക്ഷേ​മ​ത്തി​ന് ബോ​ധ​വാ​ന്മാ​രാ​ക്കു​ന്ന​തി​നും സൈ​നി​ക​സേ​വ​ന​ത്തി​ന് യു​വ​ജ​ന​ങ്ങ​ളെ സ​ജ്ജ​മാ​ക്കാ​നും പ​താ​ക ദി​നാ​ച​ര​ണ​ത്തി​ലൂ​ടെ ന​മ്മ​ള്‍​ക്ക് രാ​ജ്യ​ത്തോ​ട് ചെ​യ്യാ​വു​ന്ന ഏ​റ്റ​വും മ​ഹ​ത്താ​യ ക​ര്‍​ത്ത​വ്യ​മെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍. സാ​യു​ധ​സേ​ന പ​താ​ക​ദി​നാ​ച​ര​ണ​വും ആ​ദ്യ​പ​താ​ക സ്വീ​ക​ര​ക​ണ​വും നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സൈ​നി​ക ക്ഷേ​മ​ത്തി​നാ​യി കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ വി​വി​ധ പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക്ക​രി​ച്ചു ന​ട​പ്പാ​ക്കു​ന്നു​ണ്ട്. ഇ​ത്ത​രം പ​ദ്ധ​തി​യു​ടെ പൂ​ര്‍​ണ്ണ വി​ജ​യ​ത്തി​ന് പൊ​തു​ജ​ന​പ​ങ്കാ​ളി​ത്തം അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. കേ​വ​ലം ധ​ന​സ​മാ​ഹ​ര​ണ​യ​ജ്ഞം എ​ന്ന​തി​ലു​പ​രി സൈ​നി​ക​രു​ടെ ക്ഷേ​മ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പൊ​തു​ജ​ന​പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ് ഇ​ത്ത​രം ച​ട​ങ്ങു​ക​ളി​ലൂ​ടെ ശ്ര​മി​ക്കേ​ണ്ട​ത്.

ധീ​ര​സൈ​നി​ക​രെ​യും അ​വ​രു​ടെ ആ​ശ്രി​ത​രെ​യും സം​ര​ക്ഷി​ക്കേ​ണ്ട ബാ​ധ്യ​ത പൊ​തു​സ​മൂ​ഹ​ത്തി​നാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സ​മീ​പ ദി​ന​ങ്ങ​ളി​ല്‍ സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ വീ​ര​മൃ​ത്യു വ​രി​ച്ച ധീ​ര​ജ​വാ​ന്‍​മാ​ര്‍​ക്ക് മ​ന്ത്രി ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ചു.

പ​താ​ക ദി​ന സ​ന്ദേ​ശ​വും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സൈ​നി​ക വ​കു​പ്പ് മു​ഖേ​ന ന​ല്‍​കു​ന്ന വി​വി​ധ സാ​മ്പ​ത്തി​ക സ​ഹാ​യ വി​ത​ര​ണ​വും എ​ഡി​എം റോ​ഷ്നി നാ​രാ​യ​ണ​ന്‍ നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സൈ​നി​ക ബോ​ര്‍​ഡ് വൈ​സ് പ്ര​സി​ഡ​ന്‍റ് കേ​ണ​ല്‍ എ​ന്‍.​വി. മോ​ഹ​ന്‍​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ്യ​ത്തി​നാ​യി വീ​ര​മൃ​ത്യു വ​രി​ച്ച ജ​വാ​ന്‍​മാ​രു​ടെ സ്മ​ര​ണ​യ്ക്ക് മു​ന്നി​ല്‍ മൗ​ന പ്രാ​ര്‍​ത്ഥ ന​ട​ത്തി​യാ​ണ് പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. സെ​ന്‍റ് വി​ന്‍​സെ​ന്‍റ് കോ​ള​നി എ​ച്ച്എ​സ്എ​സി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ദേ​ശ​ഭ​ക്തി ഗാ​ന​വും ആ​ല​പി​ച്ചു.

ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സ​ര്‍ ജോ​ഷി ജോ​സ​ഫ്, ഹെ​ഡ് ക്ലാ​ര്‍​ക്ക് ടി ​ജോ​സി വ​ര്‍​ഗ്ഗീ​സ്, കെ​എ​സ്ഇ​എ​ല്‍ ജി​ല്ല പ്ര​സി​ഡ​ന്‍റ് കേ​ണ​ല്‍ പി. ​പ്ര​ഭാ​ക​ര കു​റു​പ്പ്, എ​ന്‍​ഇ​എ​ക്സ് സി​സി ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജോ​സ്, എ​ക്സ് സ​ര്‍​വ്വീ​സ് മെ​ന്‍ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി. ​രാ​മ​ദാ​സ്, പൂ​ര്‍​വ്വ സൈ​നി​ക് സേ​വാ പ​രി​ഷ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​ര​ളീ​ധ​ര ഗോ​പാ​ല്‍, എ​യ​ര്‍​ഫോ​ഴ്സ് ജി​ല്ലാ സെ​ക്ര​ട്ട​റി കെ ​രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, വെ​ല്‍​ഫേ​ര്‍ ഓ​ര്‍​ഗ​നൈ​സ​ര്‍ എം.​പി. വി​നോ​ദ​ന്‍, വി​മു​ക്ത ഭ​ട​ന്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. വി​മു​ക്ത​ഭ​ട​ന്മാ​ര്‍​ക്ക് പു​ന​ര​ധി​വാ​സ പ​രി​ശീ​ല​ന ബോ​ധ​വ​ത്ക്ക​ര​ണ സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു.