അ​സം​പ്ഷ​ന്‍റെ സേ​വ​ന​ങ്ങ​ൾ വി​സ്മ​രി​ക്കാ​ൻ ക​ഴി​യി​ല്ല: രാ​ഹു​ൽ ഗാ​ന്ധി
Sunday, December 8, 2019 12:22 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ആ​തു​ര സേ​വ​ന മേ​ഖ​ല​യി​ൽ അ​സം​പ്ഷ​ൻ ആ​ശു​പ​ത്രി രോ​ഗി​ക​ൾ​ക്ക് ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ വി​സ്മ​രി​ക്കാ​ൻ ക​ഴി​യു​ന്ന​ത​ല്ലെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി എം​പി. ബ​ത്തേ​രി​യി​ൽ അ​സം​പ്ഷ​ൻ ആ​ശു​പ​ത്രി​യു​ടെ സം​രം​ഭ​മാ​യ ല​ഹ​രി വി​മോ​ച​ന കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​നോ​രോ​ഗ​ത്തി​ൽ നി​ന്നും മ​യ​ക്കു​മ​രു​ന്നി​ൽ നി​ന്നും മു​ക്തി നേ​ടാ​ൻ ഈ ​വി​മോ​ച​ന​കേ​ന്ദ്രം ഒ​രു വ​ഴി​കാ​ട്ടി​യാ​വ​ട്ടെ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മാ​ന​ന്ത​വാ​ടി ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ടി.​എ​ൽ. സാ​ബു, അ​സം​പ്ഷ​ൻ ഫൊ​റോ​നാ വി​കാ​രി ഫാ. ​ജെ​യിം​സ് പു​ത്ത​ൻ​പ​റ​ന്പി​ൽ, അ​സം​പ്ഷ​ൻ ആ​ശു​പ​ത്രി​യി​ലെ മ​നോ​രോ​ഗ വി​ദ​ഗ്ധ​ൻ ജോ ​ടു​ട്ടു ജോ​ർ​ജ്, എ​ൽ​സി പൗ​ലോ​സ്, ഡോ.​സി.​കെ. ഗോ​പാ​ല​ൻ, ജോ​ർ​ജ് ജോ​സ​ഫ്, അ​സം​പ്ഷ​ൻ ഫൊ​റോ​നാ പ​ള്ളി ട്ര​സ്റ്റി സി​ബി ക​രി​ക്കേ​ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി​സ്റ്റ​ർ ഗ്രേ​സി മാ​ത്യു എ​സ്എ​ച്ച് സ്വാ​ഗ​ത​വും അ​സം​പ്ഷ​ൻ ആ​ശു​പ​ത്രി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ ലി​റ്റി​ൽ ട്രീ​സ ന​ന്ദി​യും പ​റ​ഞ്ഞു.