കൂ​ത്താ​ളി റൂ​റ​ല്‍ ക്രെഡി​റ്റ് സ​ഹ​ക​ര​ണ സം​ഘം പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു
Saturday, December 7, 2019 12:50 AM IST
പേ​രാ​മ്പ്ര: ദേ​ശീ​യ സാ​മ്പ​ത്തി​ക രം​ഗ​ത്ത് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കു​ന്ന വി​നാ​ശ​ക​ര​മാ​യ ന​യ​ങ്ങ​ള്‍ ആ​ശ​ങ്ക ഉ​ണ​ര്‍​ത്തു​ന്ന​താ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
ദേ​ശ​സാ​ല്‍​കൃ​ത ബാ​ങ്കു​ക​ള്‍ വ​ന്‍​കി​ട ബാ​ങ്കു​ക​ളി​ല്‍ ല​യി​പ്പി​ക്കു​ന്ന​തും പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ള്‍ വി​റ്റു​തു​ല​യ്ക്കു​ന്ന​തും രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ഭ​ദ്ര​ത​ക്ക് ദോ​ഷം ചെ​യ്യു​ന്ന ന​ട​പ​ടി​യാ​ണ്.
കൂ​ത്താ​ളി​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച കൂ​ത്താ​ളി റൂ​റ​ല്‍ ക്രെ​ഡി​റ്റ് സ​ഹ​ക​ര​ണ സം​ഘം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. അ​സ്സ​ന്‍​കു​ട്ടി അ​ധ്യ​ക്ഷ​നാ​യി. സം​ഘം ഓ​ണ​റ​റി സെ​ക്ര​ട്ട​റി പി. ​അ​ച്ചു​ത​ന്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു.
സ്‌​ട്രോം​ഗ് റൂം ​ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ.​കെ. ബാ​ല​ന്‍ നി​ര്‍​വ​ഹി​ച്ചു. സ​ഹ​ക​ര​ണ​യൂ​ണി​റ്റ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​കെ. സ​ന്തോ​ഷ്, കെ.​കെ. ഭു​വ​നേ​ശ്വ​രി​യി​ല്‍ നി​ന്ന് ആ​ദ്യ നി​ക്ഷേ​പം സ്വീ​ക​രി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഇ.​പി കാ​ര്‍​ത്ത്യാ​യ​നി, പ​ഞ്ചാ​യ​ത്തം​ഗം ഷി​ജു പു​ല്യോ​ട്ട്, ക​ന​റാ ബേ​ങ്ക് മാ​നേ​ജ​ര്‍ എ​സ്. നീ​നു, കെ. ​നാ​രാ​യ​ണ​ന്‍, കെ.​എം. ബാ​ല​കൃ​ഷ്ണ​ന്‍, സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.