കെ​ടി​യു​സി -എം ​ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ സംഘടിപ്പിച്ചു
Saturday, December 7, 2019 12:50 AM IST
കോ​ഴി​ക്കോ​ട്: നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും രൂ​പ​പ്പെ​ടു​ത്തു​ന്പോ​ൾ രാ​ജ്യ​ത്തെ ബ​ഹു​ഭൂ​രി​പ​ക്ഷം വ​രു​ന്ന അ​സം​ഘ​ടി​ത മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളെ അ​വ​ഗ​ണി​ക്ക​രു​തെ​ന്നും നാ​ടി​ന്‍റെ വി​ക​സ​ന പു​രോ​ഗ​തി​യി​ൽ ഇ​വ​ർ വ​ഹി​ക്കു​ന്ന പ​ങ്ക് ഏ​റെ വ​ലു​താ​ണെ​ന്നും ഈ ​മേ​ഖ​ല​യി​ൽ പ​ണി​ചെ​യ്യു​ന്ന 60 വ​യ​സ് ക​ഴി​ഞ്ഞ എ​ല്ലാം തൊ​ഴി​ലാ​ളി​ക​ൾ​ക്കും പ്ര​തി​മാ​സം 5000 രൂ​പ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്ക​ണെ​ന്നും കെ​ടി​യു​സി -എം ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​സ് പു​ത്ത​ൻ​കാ​ല ആ​വ​ശ്യ​പ്പെ​ട്ടു. കെ​ടി​യു​സി -എം ​കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ ജ​ന​ദ്രോ​ഹ, തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​നു​വ​രി ആ​റി​ന് ദേ​ശ​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന പ​ണി​മു​ട​ക്കി​ൽ മു​ഴു​വ​ൻ കെ​ടി​യു​സി -എം ​തൊ​ഴി​ലാ​ളി​ക​ളേ​യും അ​ണി​നി​ര​ത്തു​വാ​നും ക​ണ്‍​വ​ൻ​ഷ​ൻ തീ​രു​മാ​നി​ച്ചു.
കെ​ടി​യു​സി-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജി​മ്മി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നേ​താ​ക്ക​ളാ​യ പി.​ടി. വി​ശ്വ​നാ​ഥ​ൻ, എം.​എ. റ​ഹ്മാ​ൻ, ബാ​ബു പീ​റ്റ​ർ, പി.​എ​സ്. ജോ​സ​ഫ്, ജ​നാ​ർ​ദ​ന​ൻ കു​ന്നോ​ത്ത്, വി.​പി. വേ​ലാ​യു​ധ​ൻ കൊ​ടു​വ​ള്ളി, ബാ​സി​ദ് ചേ​ല​ക്കോ​ട്ട്, പി.​പി. ഫി​റോ​സ് എ​ന്നി​വ​ർ പ്രസംഗിച്ചു.