മോ​ഷ​ണ​കേ​സ് പ്ര​തി ജ​യി​ലി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ര​ക്ഷ​പ്പെ​ട്ടു
Saturday, December 7, 2019 12:50 AM IST
താ​മ​ര​ശേ​രി: ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി​യ മോ​ഷ​ണ​സം​ഘ​ത്തി​ലെ പ്ര​തി ജ​യി​ലി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ പോ​ലീ​സി​നെ വെ​ട്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞു. മ​ല​പ്പു​റം പെ​രി​ന്ത​ല്‍​മ​ണ്ണ തി​രൂ​ര്‍​ക്കാ​ട് ഓ​ട​പ​റ​മ്പി​ല്‍ അ​ജ്മ​ല്‍ (25) ആ​ണ് ക​ട​ന്നു​ക​ള​ഞ്ഞ​ത്. കോ​ഴി​ക്കോ​ട് തൊ​ണ്ട​യാ​ട് ജം​ഗ്ഷ​ന് സ​മീ​പ​ത്ത് വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ആ​റ​ര​യോ​ടെ​യാ​ണ് സം​ഭ​വം. ട്രാ​ഫി​ക് സി​ഗ്ന​ലി​ല്‍ ജീ​പ്പ് നി​ര്‍​ത്തി​യ​പ്പോ​ള്‍ കൈ​വി​ല​ങ്ങു​മാ​യി ജീ​പ്പി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​രെ വെ​ട്ടി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. കൊ​ടു​വ​ള്ളി സ്റ്റേ​ഷ​നി​ലെ ഡ്രൈ​വ​റും ര​ണ്ട് പോ​ലീ​സു​കാ​രു​മാ​യി​രു​ന്നു പ്ര​തി​ക​ളെ ജ​യി​ലി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്.
കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ പു​ത്ത​ന​ത്താ​ണി ചു​ങ്കം ആ​ലു​ങ്ങ​ല്‍ ജു​നൈ​ദും (24) ജീ​പ്പി​ലു​ണ്ടാ​യി​രു​ന്നു. ര​ക​ഷ​പ്പെ​ട്ട അ​ജ്മ​ല്‍ പ​തി​നെ​ട്ട് മോ​ഷ​ണ​കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്. മൂ​ന്നം​ഗ മോ​ഷ​ണ​സം​ഘം സ​ഞ്ച​രി​ച്ച ജീ​പ്പ് കൊ​ടു​വ​ള്ളി പ​ഴ​യ ആ​ര്‍​ടി ഓ​ഫീ​സി​ടു​ത്ത് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് അ​ജ്മ​ലും ജു​നൈ​ദും പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ന​വം​ബ​ര്‍ 29നാ​യി​രു​ന്നു സം​ഭ​വം. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി റ​ഹിം അ​ന്ന് ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.
മ​യ​ക്കു​മ​രു​ന്ന് ല​ഹ​രി​യി​ലാ​യി​രു​ന്ന ഇ​വ​ര്‍ സ​ഞ്ച​രി​ച്ച് ജീ​പ്പും പ​ത്തോ​ളം വി​ല കൂ​ടി​യ മൊ​ബൈ​ല്‍​ഫോ​ണു​ക​ളും മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഇ​ത് കോ​ഴി​ച്ചെ​ന​യി​ലെ കൊ​റി​യ​ര്‍ സ്ഥാ​പ​ന​ത്തി​ല്‍ നി​ന്ന് മോ​ഷ്ടി​ച്ച​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. അ​ജ്മ​ലി​ലെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പൊ​ലി​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.