ലോ​ക മ​ണ്ണ് ദി​നം ആ​ച​രി​ച്ചു
Saturday, December 7, 2019 12:50 AM IST
പേ​രാ​മ്പ്ര: പെ​രു​വ​ണ്ണാ​മൂ​ഴി കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ന്‍റേ​യും കാ​വു​ന്ത​റ സ​ര്‍​വ്വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഗ്രാ​മീ​ണ ഫാ​ര്‍​മേ​ഴ്‌​സ് ക്ല​ബ്ബി​ന്‍റേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ലോ​ക മ​ണ്ണ് ദി​നം ആ​ച​രി​ച്ചു. ഇ​തോ​ടൊ​പ്പം മ​ണ്ണ് ആ​രോ​ഗ്യ കാ​ര്‍​ഡു​ക​ളു​ടെ വി​ത​ര​ണ​വും വൃ​ക്ഷ​തൈ ന​ടീ​ലും സം​ഘ​ടി​പ്പി​ച്ചു. കാ​വു​ന്ത​റ​യി​ല്‍ ന​ട​ന്ന ദി​നാ​ഘോ​ഷ​വും ഇ​തോ​ടൊ​പ്പം ന​ട​ത്തി​യ കാ​ര്‍​ഷി​ക സെ​മി​നാ​റും ന​ടു​വ​ണ്ണൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യ​ശോ​ദ തെ​ങ്ങി​ട ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​വി​കെ പ്രോ​ഗ്രാം കോ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​പി. രാ​താ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ണി​ന്‍റെ ആ​രോ​ഗ്യ പ​ര​ല​പാ​ല​നം, ജൈ​വ​പ​ച്ച​ക്ക​റി കൃ​ഷി എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ ഡോ. ​പി.​എ​സ്. മ​നോ​ജ് പ്ര​സം​ഗി​ച്ചു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ശ​ശി കോ​ലോ​ത്ത് സ്വാ​ഗ​ത​വും പി.​എം. രാ​ജ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​യി നൂ​റോ​ളം ക​ര്‍​ഷ​ക​ര്‍ പ​ങ്കെ​ടു​ത്തു.