മു​ക്കം ന​ഗ​ര​സ​ഭയിൽ ബി​ൽ​ഡി​ംഗ് പെ​ർ​മി​റ്റ് ക്യാ​ന്പ് സംഘടിപ്പിച്ചു
Saturday, December 7, 2019 12:49 AM IST
മു​ക്കം: പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന (പി​എം​എ​വൈ) പ​ദ്ധ​തി പ്ര​കാ​രം വീ​ട് നി​ർ​മി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ന​ൽ​കി​യ ദി​വ​സം ത​ന്നെ പെ​ർ​മി​റ്റ് അ​നു​വ​ദി​ക്കു​ന്ന​തി​ന് മു​ക്കം ന​ഗ​ര​സ​ഭ​യി​ൽ ബി​ൽ​ഡിം​ഗ് പെ​ർ​മി​റ്റ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു.
112 ഗു​ണ​ഭോ​ക്താ​ക്ക​ൾ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക​യും, അ​ർ​ഹ​രാ​യ ഗു​ണ​ഭോ​ക്ക​ൾ​ക്ക് ത​ത്സ​മ​യം ത​ന്നെ പെ​ർ​മി​റ്റ് അ​നു​വ​ദി​ച്ച് ന​ൽ​കു​ക​യും ചെ​യ്തു. കെ​ട്ടി​ട നി​ർ​മാ​ണ പെ​ർ​മി​റ്റ് അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള ഗ്രീ​ൻ ചാ​ന​ൽ സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ഒ​രു ദി​വ​സ​ത്തി​ന​കം പെ​ർ​മി​റ്റ് ന​ൽ​കി​യ​ത്.
മു​ക്കം ഇ​എം​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ബി​ൽ​ഡിം​ഗ് പെ​ർ​മി​റ്റ് ക്യാ​ന്പ് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി. ​കു​ഞ്ഞ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി. ​പ്ര​ശോ​ഭ് കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ പി. ​ലീ​ല, സാ​ലി സി​ബി, കൗ​ൺ​സി​ല​ർ​മാ​രാ​യ ബി​ന്ദു രാ​ജ​ൻ, ജെ​സി രാ​ജ​ൻ, മു​ക്കം വി​ജ​യ​ൻ, ശ്രീ​ദേ​വി, ഹ​മീ​ദ് അ​മ്പ​ല​പ്പ​റ്റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ബി​ൽ​ഡിം​ഗ് പെ​ർ​മി​റ്റ് ന​ൽ​കു​ന്ന​തു​മാ​യി സം​ബ​ന്ധ​മാ​യ സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​യ്ക്ക് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി എ​ൻ.​കെ. ഹ​രീ​ഷ്, ഓ​വ​ർ​സി​യ​ർ​മാ​രാ​യ ബൈ​ജു, രേ​ണു​ക, അ​ന്ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.