സ്നേ​ഹ​മ​ൽ​ഹാ​ർ സം​ഘ​ടി​പ്പി​ച്ചു
Saturday, December 7, 2019 12:49 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നി​ടെ സം​രം​ഭ​മാ​യ ഹാ​പ്പി​ഹി​ൽ പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കാ​വ് ക്രോ​സ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ വെ​ള്ളി​മാ​ട്കു​ന്ന് സാ​മൂ​ഹ്യ​നീ​തി കോം​പ്ല​ക്സി​ലെ മ​ഹി​ളാ മ​ന്ദി​ര​ത്തി​ലെ​യും ആ​ഫ്റ്റ​ർ കെ​യ​ർ ഹോ​മി​ലെ​യും കു​ടും​ബാം​ഗ​ങ്ങ​ളൊ​ടൊ​പ്പം ക​ലാ​കാ​യി​ക​സ​ന്ധ്യ സ്നേ​ഹ​മ​ൽ​ഹാ​ർ സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ അ​സി. കള​ക്ട​ർ മേ​ഘ​ശ്രീ ഉ​ദ്ഘാ​ട​നം ചെ​യ്ത ച​ട​ങ്ങി​ൽ ജി​ല്ലാ വ​നി​താ ശി​ശു​വി​ക​സ​ന ഓ​ഫീ​സ​ർ സി. ​അ​നി​റ്റ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഹോ​ളി ക്രോ​സ് കോ​ള​ജ് മാ​നേ​ജ​ർ സി. ​ലി​ൻ​സി ചെ​റി​യാ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഫാ​ഷ​ൻ ഷോ​യും സം​ഘ​ടി​പ്പി​ച്ചു.