കൂടത്തായി കൊലപാതകപരന്പര: വ്യാ​ജ ഒ​സ്യ​ത്തി​ന് സ​ഹാ​യി​ച്ച സി​പി​എം മുൻ ലോക്കൽ സെക്രട്ടറി അ​റ​സ്റ്റി​ൽ
Saturday, November 23, 2019 1:06 AM IST
കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യ് കൊ​ല​പാ​ത​ക പ​ര​മ്പ​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം ക​ട്ടാ​ങ്ങ​ല്‍ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കെ.​മ​നോ​ജി​നെ​ വ​ട​ക​ര ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ​പി ആ​ര്‍. ഹ​രി​ദാ​സ​ന്‍ അ​റ​സ്റ്റ് ചെ​യ്തു. ഇ​തോ​ടെ കൂ​ട​ത്താ​യി കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ​വ​ര്‍ നാ​ലാ​യി.
ജോ​ളി​യെ കൂ​ടാ​തെ മ​ഞ്ചാ​ടി​യി​ല്‍ മാ​ത്യു, പ്ര​ജു​കു​മാ​ര്‍ എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​തി​ക​ള്‍ . കേ​സി​ലെ മു​ഖ്യ​പ്ര​തി ത​യാ​റാ​ക്കി​യ വ്യാ​ജ ഒ​സ്യ​ത്തി​ല്‍ സാ​ക്ഷി​യാ​യി ഒ​പ്പി​ട്ട​ത് കെ. ​മ​നോ​ജാ​യി​രു​ന്നു. വ്യാ​ജ​രേ​ഖ​യാ​ണെ​ന്ന​റി​ഞ്ഞി​ട്ടും ഒ​പ്പി​ട്ടു​വെ​ന്ന​താ​ണ് മ​നോ​ജി​നെ​തി​രേ​യു​ള്ള കു​റ്റം. എ​ൻ​ഐ​ടി​യി​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ മാ​വൂ​ർ ചൂ​ലൂ​ർ പൂ​ള​ക്കോ​ട് സ്വ​ദേ​ശി മ​ഹേ​ഷ് ക​മാ​റി​ന്‍റെ പേ​രെ​ഴു​തി ഒ​സ്യ​ത്തി​ൽ ര​ണ്ടാം സാ​ക്ഷി​യാ​യി ഒ​പ്പി​ട്ട​തും മ​നോ​ജാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. വ്യാ​ജ​രേ​ഖ ച​മ​ച്ച​തി​നു പു​റ​മെ മ​റ്റൊ​രാ​ളു​ടെ വ്യാ​ജ ഒ​പ്പി​ട്ട​തി​നും ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ണ്ട്.​മ​നോ​ജ് തെ​റ്റ് ചെ​യ്‌​തെ​ന്ന് പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ല്‍ ബോ​ധ്യ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് സി​പി​എം നേ​ര​ത്തെ ത​ന്നെ പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ല്‍ മ​നോ​ജി​നെ പ​യ്യോ​ളി ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ല്‍ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. വൈ​കി​ട്ടാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
പൊ​ന്നാ​മ​റ്റം ടോം​തോ​മ​സ് മ​രി​ച്ച​തി​ന് ശേ​ഷം ജോ​ളി വ്യാ​ജ​മാ​യു​ണ്ടാ​ക്കി​യ ഒ​സ്യ​ത്തി​ലാ​ണ് മ​നോ​ജ് ഒ​ന്നാം സാ​ക്ഷി​യാ​യി ഒ​പ്പി​ട്ട​ത്. പൊ​ന്നാ​മ​റ്റം ടോം​തോ​മ​സി​ന്‍റെ ഭൂ​മി​യും വ​സ്തു​വ​ക​ക​ളു​മാ​ണ് ജോ​ളി സ്വ​ന്തം​പേ​രി​ലേ​ക്ക് മാ​റ്റി​യ​ത്. ഇ​ത് സം​ബ​ന്ധി​ച്ച് ടോം​തോ​മ​സി​ന്‍റെ വി​ദേ​ശ​ത്തു​ള്ള മ​ക​ന്‍ റോ​ജോ​യ്ക്ക് സം​ശ​യം തോ​ന്നി​യ​തോ​ടെ​യാ​ണ് വ്യാ​ജ ഒ​സ്യ​ത്താ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. എ​ന്നാ​ല്‍ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന് മു​മ്പേ ത​ന്നെ ജോ​ളി സ്വ​ത്തു​ക്ക​ള്‍ തി​രി​ച്ചു ന​ല്‍​കു​ക​യാ​യി​രു​ന്നു. പ​ക​ര​മാ​യി റോ​യ് തോ​മ​സി​ന്‍റെ മ​ര​ണ​ത്തി​ൽ സം​ശ​യം​പ്ര​ക​ടി​പ്പി​ച്ച് സ​ഹോ​ദ​ര​ൻ റോ​ജോ ന​ൽ​കി​യ പ​രാ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ജോ​ളി നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ട​ന്നി​ല്ല.
സ്വ​ത്തു​വ​ക​ക​ള്‍ ജോ​ളി​യു​ടെ പേ​രി​ലേ​ക്ക് മാ​റ്റി നി​കു​തി സ്വീ​ക​രി​ച്ച​തി​ലും പോ​ക്കു​വ​ര​വ് ന​ട​ത്തി​യ​തി​ലും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും വീ​ഴ്ച​യു​ള്ള​താ​യി റ​വ​ന്യൂ​വ​കു​പ്പ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മ​നോ​ജി​നും മ​ഹേ​ഷ്‌​കു​മാ​റി​നും ഇ​മ്പി​ച്ചി​മോ​യി​ക്കും പു​റ​മേ വ്യാ​ജ ഒ​സ്യ​ത്ത് ത​യാ​റാ​ക്കു​ന്ന​തി​ല്‍ റ​വ​ന്യൂ അ​ധി​കൃ​ത​ര്‍​ക്കും പ​ങ്കു​ണ്ട്. റ​വ​ന്യൂ​വ​ക​പ്പ് മ​ന്ത്രി​യ്ക്ക് സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​വ​രേ​യും കേ​സി​ല്‍ പ്ര​തി​ക​ളാ​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം തീ​രു​മാ​നി​ച്ച​ത്.
മൂ​ന്നു​പേ​രെ കൊ​ല​പ്പെ​ടു​ത്തി സ്വ​ത്തു​ക്ക​ള്‍ കൈ​ക്ക​ലാ​ക്കു​ന്ന​തി​ന് സ​ഹാ​യം ചെ​യ്ത​വ​രെ പ്ര​തി​യാ​ക്കി​യാ​ല്‍ മാ​ത്ര​മേ കൊ​ല​പാ​ത​ക​ത്തി​നു​ള്ള കാ​ര​ണം കോ​ട​തി​യി​ല്‍ ബോ​ധ്യ​പ്പെ​ടു​ത്താ​നാ​വൂ. അ​തി​നാ​ലാ​ണ് വ്യാ​ജ ഒ​സ്യ​ത്ത് ത​യാ​റാ​ക്കി​യ​വ​രേ​യും പോ​ലീ​സ് കൂ​ട​ത്താ​യ് കേ​സി​ല്‍ പ്ര​തി​ചേ​ര്‍​ക്കു​ന്ന​ത്.