കോഴിക്കോട്: കലോല്‍സവത്തില്‍ അപ്പീലുകളുടെ പ്രളയം. സബ് ജില്ലകളിൽ നിന്ന് ജില്ലയിൽ മല്‍സരിക്കുന്നതിനായി വിവിധയിനങ്ങളിൽ 190 അപ്പീലുകളാണ് എത്തിയത്. കോടതി വഴിയും ലോകായുക്ത വഴിയുമാണ് ആറ് അപ്പീലുകൾ വന്നത്. കലോല്‍സവത്തിന് തിരിതാഴാൻ ഒരു ദിനം മാത്രം ബാക്കി നിൽക്കെ സംസ്ഥാന തലത്തിലേക്ക് മത്സരിക്കാനായി 130 അപ്പീൽ അപേക്ഷകളാണ് കമ്മിറ്റിക്ക് മുമ്പാകെ എത്തിയത്. 2000 രൂപയാണ് അപ്പീൽ ഫീസ്.
സംസ്ഥാനത്തേക്കുള്ള അപ്പീൽ ഹിയറിംഗ് 24,25 തീയതികളിൽ കോഴിക്കോട് ഡിഡിഇ ഒാഫീസിൽ നടക്കും. കുച്ചുപ്പുടി, മോഹിനിയാട്ടം, ഭരതനാട്യം, കേരളനടനം, നാടോടി നൃത്തം, സംഘനൃത്തം, ഒാട്ടൻതുള്ളൽ, മാർഗംകളി, പരിചമുട്ടുകളി, കൂടിയാട്ടം, നങ്ങ്യാർകൂത്ത്, ചാക്യാർകൂത്ത്, തിരുവാതിരക്കളി, ചവിട്ടുനാടകം, പൂരക്കളി, കഥകളി, ബാന്‍ഡ്മേളം, യക്ഷഗാനം എന്നിവയ്ക്ക്24-ന് രാവിലെ പത്തു മുതൽ ഹിയറിംഗ് നടക്കും.
മലയാളം, ഇംഗ്ലീഷ്, തമിഴ്, ഉറുദു, ഹിന്ദി, സംസ്കൃതം രചനാ മത്സരങ്ങൾ, മലയാളം, ഇംഗ്ലീഷ്, ഹിന്ദി പ്രസംഗം, സംസ്കൃതം സമസ്യാപൂരണം, കാർട്ടൂൺ, സംസ്കൃതം, മലയാളം, തമിഴ്, ഇംഗ്ലീഷ്, കന്നഡ, ഉറുദു പദ്യം ചൊല്ലൽ എന്നിവക്ക് വൈകിട്ട് നാലിനാണ് ഹിയറിംഗ് .
കോൽക്കളി, ദഫ്മുട്ട്, അർബാനമുട്ട്, വട്ടപ്പാട്ട്, ഒപ്പന, മാപ്പിളപ്പാട്ട്, അറബിക് ഉപന്യാസം, അറബിക് വിവർത്തനം, അറബിക് ഗാനം/സംഘഗാനം, അറബിക് പദ്യം ചൊല്ലൽ, അറബിക് നാടകം, ഖുർആൻ പാരായണം എന്നിവയുടെ ഹിയറിംഗ് 25-ന് രാവിലെ പത്തുമുതൽ നടക്കും.
മിമിക്രി, മോണോആക്ട്, കഥാപ്രസംഗം, നാടകം, സ്കിറ്റ്, മൈം, സംസ്കൃത നാടകം എന്നിവ ഉച്ചക്ക് 12-ന് ഹിയറിങ്ങിന് ഹാജരാകണം.
നാടൻപാട്ട്, ശാസ്ത്രീയ സംഗീതം, ലളിതഗാനം, വഞ്ചിപ്പാട്ട്, കഥകളി സംഗീതം, അക്ഷരശ്ലോകം, ഉറുദു ഗസൽ, ഉറുദു സംഘഗാനം, സംഘഗാനം, ദേശഭക്തിഗാനം, അഷ്ടപതി എന്നിവക്ക് വൈകിട്ട് മൂന്നുമുതൽ ഹിയറിംഗ് നടക്കും.
തബല, ഗിറ്റാർ, ട്രിപ്പിൾജാസ്, വൃന്ദവാദ്യം, ചെണ്ട, തായമ്പക, ചെണ്ടമേളം, വയലിൻ, വീണ, ഒാടക്കുഴൽ, പഞ്ചവാദ്യം എന്നിവ നാലരക്കാരണ് ഹിയറിംഗിന് ഹാജരാകേണ്ടത്.