ക​ലോ​ത്സ​വ വേ​ദി​യി​ല്‍ താ​ര​ങ്ങ​ളാ​യി കാ​ഷ്മീ​രി സ്വ​ദേ​ശി​ക​ള്‍
Friday, November 22, 2019 12:49 AM IST
കോ​ഴി​ക്കോ​ട്: ക​ലോ​ത്സ​വ വേ​ദി​യി​ല്‍ താ​ര​ങ്ങളായി​രി​ക്കു​ക​യാ​ണ് കാ​ഷ്മീ​ര്‍ താ​ഴ് വ​ര​യി​ല്‍ നി​ന്നെ​ത്തി​യ സ​ഹോ​ദ​ര​ങ്ങ​ള്‍ . ജ​മ്മു​വി​ലെ പൂ​ഞ്ച് സ്വ​ദേ​ശി​ക​ളാ​യ മ​ഹ് മ്മൂ​ദ് അ​ഹ​മ്മ​ദ്, അ​സ്‌​റാ​ര്‍ അ​ഹ​മ്മ​ദ് എ​ന്നി​വ​രാ​ണ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി, ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം ഉ​റു​ദു പ്ര​സം​ഗം, ക​വി​താ ര​ച​ന മ​ത്സര​ങ്ങ​ളി​ല്‍ ഒ​ന്നാ​മ​താ​യ​ത്.​റ​വ​ന്യൂ ജി​ല്ലാ ക​ലോ​ല്‍​വ​ത്തി​ല്‍ ഉ​റു​ദു ക​വി​ത​യി​ലും പ്ര​സം​ഗ​ത്തി​ലും തു​ട​ര്‍​ച്ച​യാ​യി അ​ഞ്ചാം ത​വ​ണ​യാ​ണ് മ​ഹ്മൂ​ദ് അ​ഹ്മ​ദ് സം​സ്ഥാ​ന ത​ല​ത്തി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. നാ​ല് ത​വ​ണ​യും സം​സ്ഥാ​ന ത​ല​ത്തി​ല്‍ ജേ​താ​വു​മാ​യി. അ​സ്‌​റാ​ര്‍ അ​ഹ​മ്മ​ദി​ന്‍റെ​ത് ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ലെ ര​ണ്ടാ​മ​ത്തെ വി​ജ​യ​മാ​ണ്. എ​ച്ച്എ​സ് വി​ഭാ​ഗം ക​വി​താ ര​ച​ന​യി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം സം​സ്ഥാ​ന ത​ല​ത്തി​ലും ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യി​രു​ന്നു.​ഹാ​ജി​റ ബീ​ഗ​ത്തി​ന്‍റെ​യും മു​ഹ​മ്മ​ദ് അ​ഫ്‌​സ​ലി​ന്‍റെ​യും മ​ക​നാ​ണ് അ​സ് റാ​ര്‍ . ഫ​ത്ത​ഹ് മു​ഹ​മ്മ​ദി​ന്‍റെ​യും അ​സ​മ​ത്ത് ബീ​ഗ​ത്തി​ന്‍റെ​യും മ​ക​നാ​ണ് മ​ഹ് ‌മ്മൂ​ദ്. കാ​ര​ന്തൂ​ര്‍ മ​ര്‍​ക്ക​സ് എ​ച്ച്എ​സ്എ​സി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഇ​രു​വ​രും.