സി​റ്റി​ കി​രീ​ട​ത്തി​ലേ​ക്ക്
Friday, November 22, 2019 12:49 AM IST
കോ​ഴി​ക്കോ​ട്:​ക​ലാ കൗ​മാ​രം ആ​ടി​ത്തി​മി​ര്‍​ത്ത മൂ​ന്നു​നാ​ളു​ക​ള്‍​ക്ക് ശേ​ഷം ഇ​ന്ന് ക​ലാ​മാ​മാ​ങ്ക​ത്തി​ന് കൊ​ടി​യി​റ​ങ്ങും. ആ​ക്ഷേ​പ​ങ്ങ​ളും പ​രാ​തി​ക​ളും ഒ​രു​പ​ടി​യു​ണ്ടാ​യെ​ങ്കി​ലും അ​തി​നൊ​ന്നും ആ​സ്വാ​ദ​ന​ത്തി​ന് വി​ല​ങ്ങു​ത​ടി​യാ​യി​ല്ല. ക​ലാ കൗ​മാ​ര​ത്തി​ന്‍റെ താ​ള​ല​യ​ങ്ങ​ളും ന​ട​ന വൈ​ഭ​വ​വും മൂ​ന്നു​ദി​വ​സ​വും ചി​റ​കു​വി​രി​ച്ചാ​ടി.​പ​തി​വു​പോ​ലെ മൂ​ന്നാം ദി​ന​വും മ​ത്സ​ര​ങ്ങ​ള്‍ വൈ​കി​യാ​ണ് ആ​രം​ഭി​ച്ച​ത്. എ​വ​രും ശ്ര​ദ്ധി​ക്കു​ന്ന ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം നാ​ട​ക​ത്തി​ല്‍ ഉ​ള്‍​പ്പെ​ടെ ഫ​ല​പ്ര​ഖ്യാ​പ​ന​ത്തെ​ക്കുറി​ച്ച പ​രാ​തി​ക​ളും മ​റ്റും ഉ​യ​ര്‍​ന്ന​തും സം​ഘാ​ട​ക​രെ കു​ഴ​പ്പ​ത്തി​ലാ​ക്കി​. പ​ക്ഷെ അ​തി​നെ​യെ​ല്ലാം അ​വ​ഗ​ണി​ച്ച് ജ​ന​പ്രി​യ ഇ​ന​ങ്ങ​ളാ​യ ഒ​പ്പ​ന, കോ​ല്‍​ക്ക​ളി, മോ​ഹി​നി​യാ​ട്ടം, കു​ച്ചു​പ്പു​ടി തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്ന് ന​ട​ക്കു​ന്ന​തി​നാ​ല്‍ വേ​ദി​ക​ളി​ല്‍ കാ​ണി​ക​ളു​ടെ ഒഴുക്കാണ് ദൃ​ശ്യ​മാ​യ​ത്.
ക​ലാ​മാ​മാ​ങ്ക​ത്തി​ന് ഇ​ന്ന് കൊ​ടി​യി​റ​ങ്ങാ​നി​രി​ക്കേ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി, ഹൈ​സ്‌​ക്കൂ​ള്‍, യു​പി വി​ഭാ​ഗ​ങ്ങ​ളി​ലെ മ​ത്സ​ര​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​യ മു​ന്നേ​റ്റം കാ​ഴ്ച്ച​വച്ച് കോ​ഴി​ക്കോ​ട് സി​റ്റി ജൈ​ത്ര​യാ​ത്ര തു​ട​രു​ന്നു. ഏ​റ്റ​വും ഒ​ടു​വി​ല്‍ ല​ഭിക്കുന്ന പോ​യി​ന്‍റ് നി​ല​ക​ള്‍ പ്ര​കാ​രം ഹൈ​സ്‌​കൂ​ള്‍ ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ (232 )പോ​യി​ന്‍റാ​ണ് കോ​ഴി​ക്കോ​ട് സി​റ്റി നേ​ടി​യി​രി​ക്കു​ന്ന​ത്. കൊ​യി​ലാ​ണ്ടി (229), ചേ​വാ​യൂ​ര്‍ (220 )ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തു​ണ്ട്. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ 302 പോ​യി​ന്‍റു​മാ​യാ​ണ് കോ​ഴി​ക്കോ​ട് സി​റ്റി കു​തി​ക്കു​ന്ന​ത്. ബാ​ലു​ശേരി (290), തോ​ട​ന്നൂ​ര്‍ (243 ) ഉ​പ​ജി​ല്ല​ക​ള്‍ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തു​ണ്ട്.
യു​പി ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ (105) പോ​യി​ന്‍റു​മാ​യി കൊ​യി​ലാ​ണ്ടി​യാ​ണ് മു​ന്നി​ല്‍ . കോ​ഴി​ക്കോ​ട് റൂ​റ​ല്‍ (99) പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തും (98) പോ​യി​ന്‍റു​മാ​യി കോ​ഴി​ക്കോ​ട് സി​റ്റി, തോ​ട​ന്നൂ​ര്‍ ഉ​പ​ജി​ല്ല​ക​ള്‍ മൂ​ന്നാം സ്ഥാ​ന​ത്തു​മു​ണ്ട്.സം​സ്‌​കൃ​തോ​ത്സ​വം യു​പി വി​ഭാ​ഗ​ത്തി​ല്‍ (78) പോ​യി​ന്‍റു​മാ​യി ചോ​മ്പാ​ല​യാ​ണ് ഒ​ന്നാ​മ​ത്. ബാ​ലു​ശേരി (72), മേ​ല​ടി (69) തൊ​ട്ടു​പി​ന്നാ​ലെ​യു​ണ്ട്. സം​സ്‌​കൃ​തോ​ത്സ​വം എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ല്‍ (81 )പോ​യി​ന്‍റു​മാ​യി കൊ​യി​ലാ​ണ്ടി ഉ​പ​ജി​ല്ല​യാ​ണ് ഒ​ന്നാ​മ​ത്. (79 ) പോ​യി​ന്‍റു​മാ​യി കു​ന്നു​മ്മ​ലാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. (76) പോ​യി​ന്‍റു​മാ​യി വ​ട​ക​ര, കൊ​ടു​വ​ള്ളി, ബാ​ലു​ശ്ശേ​രി ഉ​പ​ജി​ല്ല​ക​ളാ​ണ് മൂ​ന്നാ​മ​ത്.
അ​റ​ബി​ക് ക​ലോ​ത്സ​വം യു​പി വി​ഭാ​ഗ​ത്തി​ല്‍ വ​ട​ക​ര, കു​ന്നു​മ്മ​ല്‍ ഉ​പ​ജി​ല്ല​ക​ള്‍ 53 പോ​യി​ന്‍റോടെ ഒ​ന്നാം സ്ഥാ​ന​ത്താ​ണ്.
കോ​ഴി​ക്കോ​ട് റൂ​റ​ല്‍, കൊ​യി​ലാ​ണ്ടി ഉ​പ​ജി​ല്ല​ക​ള്‍ (51 )പോ​യി​ന്‍റാ​ടെ ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. (49) പോ​യി​ന്‍റേടെ പേ​രാ​മ്പ്ര മൂ​ന്നാം സ്ഥാ​ന​ത്താ​ണ്.അ​റ​ബി​ക് ക​ലോ​ത്സ​വം എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ല്‍ (79) പോ​യി​ന്‍റൊ​ടെ കൊ​ടു​വ​ള്ളി, നാ​ദാ​പു​രം, ഫ​റോ​ക്ക് ഉ​പ​ജി​ല്ല​ക​ള്‍ ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. തോ​ട​ന്നൂ​ര്‍ (78 ) പോ​യി​ന്‍റോ​ടെ ര​ണ്ടും (77) പോ​യി​ന്‍റൊ​ടെ കോ​ഴി​ക്കോ​ട് സി​റ്റി മൂ​ന്നും സ്ഥാ​ന​ത്താ​ണ്.