സ​മ്മേ​ള​നം നാ​ളെ
Thursday, November 21, 2019 12:39 AM IST
തി​രു​വ​മ്പാ​ടി : കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി താ​മ​ര​ശേരി രൂ​പ​ത ക​മ്മി​റ്റി​യു​ടെ​യും കോ​ർ​പ്പ​റേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ഏ​ജ​ൻ​സി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ രൂ​പ​ത​യി​ലെ സ്കൂ​ളു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​ക്തി​ത്വ വി​ക​സ​ന ല​ഹ​രി വി​രു​ദ്ധ ക്ല​ബ്ബി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ രൂ​പ​താ സാ​ഹി​ത്യോ​ത്സ​വ​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് നാ​ളെ മൂ​ന്നി​ന് കോ​ട​ഞ്ചേ​രി സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സമ്മന വിതരണനം ന​ട​ക്കും. ബി​ഷ​പ് മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ അ​വാ​ർ​ഡ് ദാ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്ന് ര​ണ്ട് മൂ​ന്ന് സ്ഥാ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളും രൂ​പ​ത​യി​ലെ സ്കൂ​ളു​ക​ളി​ലെ വ്യ​ക്തി​ത്വ​വി​ക​സ​ന ക്ല​ബ്ബി​ലെ ഡ​യ​റ​ക്ട​ർ​മാ​രാ​യ അ​ധ്യാ​പ​ക​രും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു.