കാ​റ്റി​ൽ തെ​ങ്ങു വീ​ണ് വീ​ടു ത​ക​ർ​ന്നു
Thursday, November 21, 2019 12:39 AM IST
മു​ക്കം: കാ​റ്റി​ൽ തെ​ങ്ങു വീ​ണ് വീ​ട് ത​ക​ർ​ന്നു. പ​ന്നി​ക്കോ​ട് ക​വി​ല​ട ഉ​ദ​യ​ന്‍റെ വീ​ടാ​ണ് ഇ​ന്ന​ലെ വീ​ശി​യ​ടി​ച്ച ശ​ക്ത​മാ​യ കാ​റ്റി​ൽ തെ​ങ്ങു വീ​ണു ത​ക​ർ​ന്ന​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഈ ​സ​മ​യം വീ​ട്ടി​ൽ ആ​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ശ​ബ്ദം കേ​ട്ടു ഓ​ടി ര​ക്ഷ​പ്പെ​ട്ട​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ഓ​ടു തെ​റി​ച്ചു വീ​ണ് ഉ​ദ​യ​ന്‍റെ ഭാ​ര്യ മി​നി​ക്ക് പ​രു​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​ർ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

അ​ങ്ക​ണ​വാ​ടി ഹെ​ല്‍​പ്പ​ര്‍ ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കോ​ഴി​ക്കോ​ട്: വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പി​ന്‍റെ കീ​ഴി​ലെ വ​ട​ക​ര മു​ന്‍​സി​പ്പാ​ലി​റ്റി​യു​ടെ പ​രി​ധി​യി​ല്‍ വ​രു​ന്ന, വ​ട​ക​ര അ​ര്‍​ബ്ബ​ന്‍ ഐ​സി​ഡി​എ​സ് പ്രോജ​ക്ടി​ലെ അ​ങ്ക​ണ​വാ​ടി​ക​ളി​ല്‍ ഒ​ഴി​വു​ള​ള ഹെ​ല്‍​പ്പ​ര്‍ ത​സ്തി​ക​യി​ലേ​ക്ക് വ​ട​ക​ര മു​ന്‍​സി​പ്പാ​ലി​റ്റി​യി​ലെ സ്ഥി​ര​താ​മ​സ​ക്കാ​രാ​യ വ​നി​ത​ക​ളി​ല്‍ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. എ​സ്എ​സ്എ​ല്‍സി പാ​സാ​യി​രി​ക്കാ​ന്‍ പാ​ടി​ല്ല. എ​ഴു​തു​വാ​നും വാ​യി​ക്കു​വാ​നും അ​റി​ഞ്ഞി​രി​ക്ക​ണം. അ​പേ​ക്ഷ​ക​ര്‍ 2019 ജ​നു​വ​രി ഒ​ന്നി​ന് 18 വ​യ​സ് പൂ​ര്‍​ത്തി യാ​കു​ന്ന​വ​രും 46 വ​യ​സ് ക​വി​യാ​ത്ത​വ​രു​മാ​യി​രി​ക്ക​ണം. പ​ട്ടി​ക ജാ​തി, പ​ട്ടി​ക വ​ര്‍​ഗ്ഗ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്ക് ഉ​യ​ര്‍​ന്ന പ്രാ​യ​പ​രി​ധി​യി​ല്‍ മൂ​ന്ന് വ​ര്‍​ഷം വ​രെ ഇ​ള​വ് ല​ഭി​ക്കും. 0496-2515176.