പ​നി ക്ലി​നി​ക് അ​ട​ച്ചു പൂ​ട്ടി
Friday, November 15, 2019 12:40 AM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: നി​പ്പ ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച പ​നി ക്ലി​നി​ക്ക് അ​ട​ച്ചു​പൂ​ട്ടി​യ​തോ​ടെ രോ​ഗി​ക​ൾ ദു​രി​ത​ത്തി​ലാ​യി. ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രി​ല്ലെ​ന്ന​താ​ണ് ക്ലി​നി​ക്ക് നി​റു​ത്തി​യ​തി​നു​ള്ള ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.
ഒ​ക്ടോ​ബ​ർ ഒ​ന്നി​നാ​ണ് പ​നി ക്ലി​നി​ക്ക് അ​ട​ച്ചു​പൂ​ട്ടി​യ​ത്. മി​ക്ക​യി​ട​ത്തും പ​നി പ​ട​ർ​ത്തു​മ്പോ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ൾ​ക്ക് ഇ​പ്പോ​ൾ ഡോ​ക്ട​റെ ക​ണാൻ മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു​നിൽകേ​ണ്ടി വ​രി​ക​യാ​ണ്.
നേ​ര​ത്തെ പ​നി ക്ലി​നി​ക്കി​ൽ 24 മ​ണി​ക്കൂ​റും ഒ​പി വി​ഭാ​ഗം പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഈ ​പ്ര​ത്യേ​ക സം​വി​ധാ​നം ദൂ​ര​ദി​ക്കു​ക​ളി​ൽ നി​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി എ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് ഏ​റെ ആ​ശ്വാ​സം പ​ക​ർ​ന്ന​താ​യിരുന്നു. ഇ​പ്പോ​ൾ പ​നി​ക്കാ​രെ അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ലെ ജ​ന​റ​ൽ മെ​ഡി​സി​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​കാ​രാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ലും ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വി​ന്‍റെ പ്ര​ശ്ന​മു​ണ്ട്. കാ​ഷ്വാ​ൽ​റ്റി കേ​സു​ക​ളു​ടെ കൂ​ടെ പ​നി​ക്കാ​രു​ടെ ഒ​ഴു​ക്കും കൂ​ടി​യാ​യ​തോ​ടെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ തി​ര​ക്കൊ​ഴി​ഞ്ഞ നേ​ര​മി​ല്ല.
സാ​വി​ത്രി സാ​ബു കാ​ൻ​സ​ർ സെ​ന്‍റ​റി​നു മു​ൻ​വ​ശ​ത്തെ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യ​റ്റി​വ് ഒ​പി​യാ​ണ് പ​നി ക്ലി​നി​ക്കാ​യി മാ​റ്റി​യി​രു​ന്ന​ത്. കി​ട​ത്തി​ചി​കി​ത്സ വേ​ണ്ട​വ​രെ ജെ​റി​യാ​ട്രി​ക് വാ​ർ​ഡി​ലേ​ക്ക് വി​ടു​ക​യാ​യി​രു​ന്നു. നി​പ്പ​യു​ടെ ല​ക്ഷ​ണ​മു​ള്ള​വ​രെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലേ​ക്കും. ക്ളി​നി​ക്കി​ൽ ഡോ​ക്ട​ർ​മാ​രെ കൂ​ടാ​തെ സ്റ്റാ​ഫ് ന​ഴ്സു​മാ​ർ, ലാ​ബ് ടെ​ക്നി​ഷ്യ​ൻ തു​ട​ങ്ങി​യ​വ​രെ​യും നി​യോ​ഗി​ച്ചി​രു​ന്നു.
അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ലും മ​റ്റു ഒ​പി ക​ളി​ലു​മെ​ത്തു​ന്ന രോ​ഗി​ക​ളു​മാ​യി പ​നി​ക്കാ​രു​ടെ സ​മ്പ​ർ​ക്കം ഒ​ഴി​വാ​ക്കാ​നാ​ണ് പ​നി ക്ളി​നി​ക്ക് പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ​ത്. നി​പ്പ ഭീ​ഷ​ണി മാ​റി​യ​പ്പോ​ഴും പ​നി ബാ​ധി​ച്ച് അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ൽ എ​ത്തു​ന്ന​വ​രെ പ​രി​ശോ​ധ​ന​യ്ക്കാ​യി നേ​രി​ട്ട് പ​നി ക്ലി​നി​ക്കി​ലേ​ക്കാ​ണ് പ​റ​ഞ്ഞു​വി​ട്ടി​രു​ന്ന​ത്.
എ​ന്നാ​ൽ ക്ലി​നി​ക് അ​ട​ച്ച​ത്തോ​ടെ നി​ശ്ച​ല​മാ​യ​ത് 24 മ​ണി​ക്കൂ​ർ ഒ​പി​യാ​ണ്.
അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ​നി​ക്കാ​ർ​ക്ക് പ​ല​പ്പോ​ഴും അ​ത്ര പ​രി​ഗ​ണ​ന കി​ട്ടാ​റി​ല്ല. മു​ൻ​ഗ​ണ​ന മ​റ്റു കാ​ഷ്വാ​ൽ​റ്റി കേ​സു​ക​ൾ​ക്കാ​വു​മ്പോ​ൾ സ്വാ​ഭാ​വി​ക​മാ​യും കു​റ​ച്ച​ധി​കം നേ​രം കാ​ത്തി​രി​ക്കേ​ണ്ടിവരും