നാ​ഷ​ണ​ല്‍ ലോ​ക് അ​ദാ​ല​ത്ത് ഡി​സം​ബ​ര്‍ 14ന്
Thursday, November 14, 2019 12:38 AM IST
കോ​ഴി​ക്കോ​ട്: ഡി​സം​ബ​ര്‍ 14ന് ​അ​ഖി​ലേ​ന്ത്യാ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തു​ന്ന നാ​ഷ​ണ​ല്‍ ലോ​ക് അ​ദാ​ല​ത്ത് ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോറി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലും ന​ട​ക്കും. അ​ദാ​ല​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​ല്ലാ​ത്ത ചെ​ക്കു സം​ബ​ന്ധ​മാ​യ പ​രാ​തി​ക​ള്‍, പ​ണം തി​രി​ച്ചു കി​ട്ടാ​നു​ള്ള പ​രാ​തി​ക​ള്‍, തൊ​ഴി​ല്‍ ത​ര്‍​ക്ക​ങ്ങ​ള്‍, ഇ​ല​ക്‌ട്രിസി​റ്റി, വാ​ട്ട​ര്‍ സം​ബ​ന്ധ​മാ​യ പ​രാ​തി​ക​ള്‍, ചെ​ല​വി​നു കി​ട്ടാ​നു​ള്ള പ​രാ​തി​ക​ള്‍, മ​റ്റു സി​വി​ല്‍, ക്രി​മി​ന​ല്‍ പ​രാ​തി​ക​ള്‍ തു​ട​ങ്ങി​യ​വ സ​മ​ര്‍​പ്പി​ക്കാം. കോ​ഴി​ക്കോ​ട്, താ​മ​ര​ശേ​രി താ​ലൂ​ക്കി​ലു​ള്ള​വ​ര്‍ കോ​ഴി​ക്കോ​ട് ജി​ല്ലാ കോ​ട​തി കോം​പ്ല​ക്‌​സി​ലു​ള്ള താ​ലൂ​ക്ക് ലീ​ഗ​ല്‍ സ​ര്‍​വ്വീ​സ​സ് ക​മ്മി​റ്റി​യി​ലും, വ​ട​ക​ര, കൊ​യി​ലാ​ണ്ടി താ​ലൂ​ക്കി​ലു​ള്ള​വ​ര്‍ അ​താ​ത് താ​ലൂ​ക്ക് ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് ക​മ്മി​റ്റി​യി​ലും ന​വം​ബ​ര്‍ 25ന​കം പ​രാ​തി സ​മ​ര്‍​പ്പി​ക്ക​ണം.