ര​ക്ത ഗ്രൂ​പ്പ്‌ നി​ർ​ണ​യ ക്യാ​മ്പും ബ്ല​ഡ്‌ ഗ്രൂ​പ്പ്‌ ഡ​യ​റക്ട​റി പ്ര​കാ​ശ​ന​വും നടത്തി
Thursday, November 14, 2019 12:38 AM IST
പേ​രാ​മ്പ്ര:​ നൊ​ച്ചാ​ട് ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ൾ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പേ​രാ​മ്പ്ര കൈ​ര​ളി വൊ​ക്കേ​ഷ​ണ​ൽ ട്രെ​യി​നി​ംഗ് സെ​ന്‍റ​റി​ന്‍റെയും സ്പ​ർ​ശം ബ്ല​ഡ്‌ ഡോ​ണേ​ഴ്സ് കേ​ര​ള​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സ്കൂ​ളി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ക്ത ഗ്രൂ​പ്പ്‌ നി​ർ​ണ​യ​വും ജൂ​ണി​യ​ർ ബ്ല​ഡ്‌ ഗ്രൂ​പ്പ്‌ ഡ​യ​റ​ക്ട​റി​യു​ടെ പ്ര​കാ​ശ​ന​വും ന​ട​ത്തി.​
സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ത​ഗ്രൂ​പ്പ്‌ ഡ​യ​റക്ട​റി ഉ​ണ്ടാ​ക്കു​ന്ന​ത് സം​സ്ഥാ​ന​ത്ത് ത​ന്നെ ആ​ദ്യ​മാ​ണ്.​ഓ​രോ വ​ർ​ഷ​വും പു​തു​താ​യി എ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ത​ഗ്രൂ​പ്പും ഉ​ൾ​പ്പെ​ടു​ത്തി ഏ​റ്റ​വും വ​ലി​യ ജൂ​ണി​യ​ർ ര​ക്ത ദാ​താ​ക്ക​ളു​ടെ ഡ​യ​റ​ക്ട​റി പ്ര​സി​ദ്ധീ​ക​രി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം വെ​ക്കു​ന്ന​ത്. ര​ക്ത ഗ്രൂ​പ്പ്‌ നി​ർ​ണ​യ ക്യാ​മ്പ് സ്കൂ​ൾ പ്രി​ൻ​സി​പ്പൽ സി. ​അ​ബ്ദു​റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു.​കൈ​ര​ളി വി.​ടി.​സി ട്രെ​യി​നി​ംഗ് സെ​ന്‍റ​ർ മാ​നേ​ജി​ംഗ് ഡ​യ​ര​ക്ട​ർ സു​നി​ത വെ​ള്ളി​യൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ജൂ​ണി​യ​ർ ബ്ല​ഡ്‌ ഗ്രൂ​പ്പ്‌ ഡ​യ​ര​ക്ട​റി പ്ര​കാ​ശ​നം നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്.​ശ്രീ​ചി​ത്ത് ട്രെ​യി​ന​ർ മു​ഹ​മ്മ​ദ്‌ സു​ഹൈ​ലി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു. എം.​പി. അ​ന​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി​സി മു​ഹ​മ്മ​ദ്‌ സി​റാ​ജ്,സി.​മു​നീ​ർ, ഉ​ബൈ​ദ് ചെ​റു​വ​റ്റ, ഫാ​ത്തി​മ ജു​നു, എ​ൻ. കെ. ​സ​ഫ്‌​വാ​ൻ, ഫാ​ദി അ​ൻ​ഫ​സ്, ആ​യി​ഷ ബ​ഷീ​ർ,ഹ​രി​ദേ​വ്,സ​തീ​ഷ് കു​മാ​ർ പ്ര​സം​ഗി​ച്ചു.