എ​ള​മ്പ പു​ഴ​യോ​ര​ത്ത് 250 ലി​റ്റ​ര്‍ വാ​ഷ് ന​ശി​പ്പി​ച്ചു
Thursday, November 14, 2019 12:36 AM IST
നാ​ദാ​പു​രം:​ വ​ള​യം പ​ഞ്ചാ​യ​ത്തി​ലെ മ​ല​യോ​ര മേ​ഖ​ല​യാ​യ എ​ള​മ്പ​യി​ല്‍ നാ​ദാ​പു​രം എ​ക്‌​സൈ് സം​ഘം ന​ട​ത്തി​യ റെ​യ്ഡി​ല്‍ 250 ലി​റ്റ​ര്‍ വാ​ഷ് ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചു. എ​ള​മ്പ പു​ഴ​യോ​ര​ത്തെ ഷെഡി​ല്‍ ര​ണ്ട് പ്ലാ​സ്റ്റി​ക് ബാ​ര​ലു​ക​ളി​ലാ​യി സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​ലാ​യി​രു​ന്നു വാ​ഷ്.​

ബു​ധ​നാ​ഴ്ച്ച ഉ​ച്ച​യോ​ടെ ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വ​ട​ക​ര എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ സം​ഘ​മാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.​

പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ കെ.​എ.​ജ​യ​രാ​ജ്, ഇ​ന്‍റ​ലി​ജ​ന്‍​സ് ഓ​ഫീ​സ​ര്‍ റി​മേ​ഷ്, സി​ഇ​ഒ മാ​രാ​യ വി.​സി.​വി​ജ​യ​ന്‍, പി.​എം.​സു​രേ​ഷ് ബാ​ബു, വി​നീ​ത്, പി.​പി.​ഷൈ​ജു എ​ന്നി​വ​ര്‍ റെ​യ്ഡി​ല്‍ പ​ങ്കെ​ടു​ത്തു.