തൊ​ഴി​ല​വ​സര ഓ​റി​യ​ന്‍റേഷ​ന്‍ ക്ലാ​സ് സം​ഘ​ടിപ്പി​ച്ചു
Tuesday, November 12, 2019 12:27 AM IST
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി രൂ​പ​ത​യി​ല്‍ അ​സം​ഘ​ടി​ത​രാ​യ തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​ല​ബാ​ര്‍ ലേ​ബ​ര്‍ മു​വ്മെ​ന്‍റിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തൊ​ഴി​ല​വ​സര ഓ​റി​യ​ന്‍റേ​ഷ​ന്‍ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. എ​സ്എ​സ്എ​ല്‍​സി പാ​സാ​യ ശേ​ഷം ഇ​ല​ക്ട്രി​ക്ക​ല്‍, വെ​ല്‍​ഡിം​ഗ്, മെ​ക്കാ​നി​ക്ക​ല്‍, ഓ​ട്ടോ​മൊ​ബൈ​ല്‍, എ​യ​ര്‍​ക​ണ്ടീ​ഷ​ന്‍, പ്ലം​ബിം​ഗ്, ഇ​ന്‍​സ്ട്രു​മെ​ന്‍റേ​ഷ​ന്‍, ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ ജോ​ലി ചെ​യ്തു വ​രു​ന്ന​വ​ര്‍​ക്ക് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ ജോ​ലി സാ​ധ്യ​ത​ക​ളെ കു​റി​ച്ചാ​ണ് ക്ലാ​സ് ന​ട​ത്തി​യ​ത്.
താ​മ​ര​ശേ​രി മേ​രി​മാ​താ ക​ത്തീ​ഡ്ര​ല്‍ പാ​രീ​ഷ് ഹാ​ളി​ല്‍ ന​ട​ന്ന ക്ലാ​സ് എം​എ​ല്‍​എം ഡ​യ​റ​ക്ട​ര്‍ ഫാ. ​ജെ​യ്സ​ണ്‍ കാ​ര​ക്കു​ന്നേ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​എ​ല്‍​എം വൈ​സ് പ്ര​സി​ഡ​ന്‍റ് സ്റ്റീ​ഫ​ന്‍ കൊ​ട്ടാ​ര​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ള​മ​ശേ​രി ലി​റ്റി​ല്‍ ഫ്ലവ​ര്‍ എ​ന്‍​ജി​നിയ​റിം​ഗ് ഇ​ൻസ്റ്റിറ്റ്യൂട്ട് ൂ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ബി അ​ശീ​ത്തു​പ​റ​മ്പി​ല്‍, ജോ​ര്‍​ജ് പാ​ണ്ഡ്യ​ത്തും​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു.