താ​മ​ര​ശേ​രിയിലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്ക​ണം: മു​സ് ലിം ​ലീ​ഗ്
Tuesday, November 12, 2019 12:26 AM IST
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി ടൗ​ണി​ല്‍ രൂ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ന്‍ സ​ത്വ​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ബൈ​പാസ് യാ​ഥാ​ര്‍​ഥ്യമാ​ക്കു​ന്ന​തി​നാ​യു​ള്ള ന​ട​പ​ടി ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് മു​സ്‌​ലിം ലീ​ഗ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ടൗ​ണി​ല്‍ ഉ​ള്‍​പ്പെ​ടെ ദേ​ശീ​യ പാ​ത​യി​ല്‍ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ രൂ​പ​പ്പെ​ട്ട ഗ​ര്‍​ത്ത​ങ്ങ​ള്‍ നി​ക​ത്തു​ന്ന​തി​നാ​യി അ​റ്റ​കു​റ്റ​പ​ണി ഉ​ട​ന്‍ ന​ട​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​മു​യ​ര്‍​ന്നു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് സി.​മോ​യി​ന്‍​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.