സി​സി​ടി​വി കാ​മ​റ സ്ഥാ​പി​ച്ചു
Tuesday, November 12, 2019 12:26 AM IST
തി​രു​വ​മ്പാ​ടി: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പു​ല്ലു​രാം​പാ​റ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​ല്ലു​രാം​പാ​റ അ​ങ്ങാ​ടി​യി​ലും പ​ള്ളി​പ്പ​ടി​യി​ലും സി​സി​ടി​വി കാ​മ​റ സ്ഥാ​പി​ച്ചു. ടൗ​ണും പ​രി​സ​ര​വും സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ​യും മോ​ഷ്ടാ​ക്ക​ളു​ടെ​യും ശല്യം നിരീക്ഷിക്കാ​നാ​ണ് പു​തി​യ സം​വി​ധാ​നം.
മേ​ലെ പൊ​ന്ന​ങ്ക​യ​ത്തെ മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സു​ര​ക്ഷാ കാ​മ​റ സം​വി​ധാ​നം ത്വ​രി​ത​പ്പെ​ടു​ത്തി​യ​ത്. തി​രു​വ​മ്പാ​ടി ടൗ​ണി​ൽ ക​ഴി​ഞ്ഞ മാ​സം ക​ട​ക​ളി​ൽ ക​ള്ള​ൻ ക​യ​റി​യി​രു​ന്നു. പ​തി​നാ​യി​ര​ങ്ങ​ളു​ടെ ന​ഷ്ടം സം​ഭ​വി​ച്ച വ്യാ​പാ​രി​ക​ൾ അ​ന്ന് ടൗ​ണി​ൽ നി​രീ​ക്ഷ​ണ സം​വി​ധാ​ന​മി​ല്ലാ​ത്ത​തി​ന്‍റെ​യും തെ​രു​വു​വി​ള​ക്കു​ക​ൾ ക​ത്താ​ത്ത​തി​ന്‍റെ​യും മ​റ്റും പേ​രി​ൽ രാ​ത്രി ക​ട​ക​ള​ട​ക്കാ​തെ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.