ന​ബി​ദി​നാ​ഘോ​ഷ​വും സാം​സ്‌​കാ​രി​കസ​മ്മേ​ള​ന​വും
Tuesday, November 12, 2019 12:25 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: ച​ക്കി​ട്ട​പാ​റ മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ബി​ദി​നാ​ഘോ​ഷ​വും സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​വും ന​ട​ത്തി. സ​യ്യി​ദ് മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ണ്ടോ​റ കു​ഞ്ഞ​ബ്ദു​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​ട​ന്ത​റ പു​ഴ​യി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ യു​വാ​ക്ക​ളെ​യും നി​പ ബാ​ധി​ച്ചു മ​രി​ച്ച ലി​നി സി​സ്റ്റ​റു​ടെ മ​ക്ക​ളെ​യും ഫാ​ര്‍​മ​സി​യി​ല്‍ ഡോ​ക്ട​റേ​റ്റ് നേ​ടി​യ സ​ഫീ​ര്‍ അ​ഹ​മ്മ​ദ് എ​ന്നി​വ​രെ​യും ആ​ദ​രി​ച്ചു. ആ​വ​ള ഹ​മീ​ദ്, കെ. ​സു​നി​ല്‍, ജി​തേ​ഷ് മു​തു​കാ​ട്, ത​ന്‍​സീ​ര്‍ ദാ​രി​മി ക​വു​ന്ത​റ, അ​ല്‍ അ​മീ​ന്‍ ഹൈ​ത​മി, അ​ബ്ദു​ല്ല സ​അ​ദി, അ​മീ​ന്‍, ഫാ​ദ​ര്‍ കു​ര്യാ​ക്കോ​സ് കൊ​ച്ചു കൈ​പേ​ല്‍, ക​രു​ണാ​ക​ര​ന്‍ പു​തു​ശേ​രി, വി.​ടി. സൂ​പ്പി, ടോ​മി വ​ള്ളി​ക്കാ​ട്ടി​ല്‍, പി.​സി. ഷാ​ജു, സി.​എ. സു​ബൈ​ര്‍, ആ​ഷി​ഖ് മു​തു​കാ​ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.